കൊച്ചി: സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോര്‍ഡിലേക്ക്. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയാണ് സ്വര്‍ണ്ണത്തിന്. ഗ്രാമിന് 40 രൂപ കൂടി 3180 രൂപയായിരിക്കുകയാണിപ്പോള്‍.

പവന് 320 രൂപയാണ് ഇന്ന് വര്‍ദ്ധിച്ചത്. ഇതോടെ പവന് 25,540 രൂപയായി. ഇന്നലെ സ്വര്‍ണ്ണവില 25120 രൂപയായിരുന്നു. ഇതായിരുന്നു ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില ജൂണ്‍ മൂന്നിനായിരുന്നു. 24080 രൂപയായിരുന്നു വില.

രാജ്യാന്തര വിപണിയിലും സ്വര്‍ണ്ണവില കുത്തനെ കൂടിയിട്ടുണ്ട്. അതേസമയം, സ്വര്‍ണ്ണവില ഇനിയും ഉയരാനാണ് സാധ്യതയെന്ന് വ്യാപാരരംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു.