സംസ്ഥാനത്ത് സ്വര്‍ണ വില കുതിക്കുന്നു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില കുതിക്കുന്നു. ഇന്ന് പവന് 120 രൂപയാണ് വര്‍ധിച്ചത്. വ്യാഴാഴ്ച രണ്ടു തവണയായി പവന് 200 രൂപ വര്‍ധിച്ചിരുന്നു. ഒക്ടോബര്‍ മാസത്തിലെ ആദ്യ നാല് ദിവസംകൊണ്ട് പവന് 680 രൂപയുടെ വര്‍ധനവുണ്ടായിട്ടുണ്ട്. പവന് 28,200 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 15 രൂപ കൂടി 3,525 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

SHARE