സംസ്ഥാനത്ത് സ്വര്‍ണ്ണം റെക്കോര്‍ഡ് വിലയിലേക്ക്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണത്തിന് വില വീണ്ടും കൂടി. പവന് 280 രൂപയാണ് ഇന്നു കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില വര്‍ധന 35 രൂപ.
പവന്‍ വില ഇന്നത്തെ വര്‍ധനയോടെ 25,800 രൂപയായി. 3225 രൂപയാണ് ഗ്രാമിന്റെ വില.

സ്വര്‍ണത്തിന്റെയും മറ്റു ലോഹങ്ങളുടെ കസ്റ്റംസ് തീരുവ പന്ത്രണ്ടര ശതമാനമായി ഉയര്‍ത്തുമെന്ന ബജറ്റ് നിര്‍ദേശത്തിന് പിന്നാലെ സംസ്ഥാനത്ത് സ്വര്‍ണ വില കൂടിയിരുന്നു. ഗ്രാമിന് 45 രൂപ വര്‍ധിച്ച് 3210 രൂപയായാണ് ബജറ്റ് ദിനത്തില്‍ വില ഉയര്‍ന്നത്.

സ്വര്‍ണത്തിന്റെയും മറ്റു ലോഹങ്ങളുടെയും കസ്റ്റംസ് തീരുവ നിലവില്‍ 10 ശതമാനമാണ്. ഇതാണ് പന്ത്രണ്ടര ശതമാനമായി ഉയര്‍ത്തിയത്. വിദേശത്ത് നിന്ന് കൊണ്ടുവരുന്ന സ്വര്‍ണത്തിനും നികുതി 12.5 ശതമാനമാക്കുമെന്നും ബജറ്റ് നിര്‍ദേശത്തില്‍ പറയുന്നു.

SHARE