Connect with us

More

ബ്രസീലില്‍ ഫുട്‌ബോള്‍ മത്സരത്തിനിടെ കൂട്ടത്തല്ല്; ഒമ്പതു പേര്‍ക്ക് ചുവപ്പു കാര്‍ഡ്

Published

on

സല്‍വദോര്‍: ബ്രസീലിലെ സ്‌റ്റേറ്റ് ചാമ്പ്യന്‍ഷിപ്പ് ഫുട്‌ബോള്‍ ചുവപ്പുകാര്‍ഡുകളുടെ അതിപ്രസരത്തെ തുടര്‍ന്ന് ഉപേക്ഷിച്ചു. വിട്ടോറിയ – ബഹിയ ടീമുകള്‍ തമ്മിലുള്ള പോരാട്ടമാണ് കളിക്കാരുടെ തമ്മിലടിയെ തുടര്‍ന്ന് ഉപേക്ഷിക്കേണ്ടി വന്നത്. ആകെ ഒമ്പതു കളിക്കാര്‍ ചുവപ്പു കാര്‍ഡ് കാണുകയും ഹോം ടീം ആയ വിട്ടോറിയയുടെ ആളെണ്ണം ആറായി ചുരുങ്ങുകയും ചെയ്തതിനെ തുടര്‍ന്ന് റഫറി കളി നിര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു. ഫിഫ നിയമ പ്രകാരം ഒരു ടീമില്‍ കുറഞ്ഞത് ഏഴു പേരെങ്കിലും ഉണ്ടെങ്കിലേ കളി തുടരാന്‍ പാടുള്ളൂ.

മനോല്‍ ബറാദസ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഗ്രൗണ്ടിലുണ്ടായിരുന്ന വിട്ടോറിയ ടീമിന്റെ അഞ്ച് കളിക്കാര്‍ക്കും ബഹിയയുടെ രണ്ടു പേര്‍ക്കും റഫറി ചുവപ്പു കാര്‍ഡ് കാണിച്ചു. ബഹിയയുടെ സൈഡ് ബെഞ്ചിലിരുന്ന രണ്ടു പേര്‍ക്കും മാര്‍ച്ചിങ് ഓര്‍ഡര്‍ ലഭിച്ചു. മത്സരം 1-1 ല്‍ നില്‍ക്കവെയാണ്, വിട്ടോറിയയുടെ അഞ്ചാമനും ചുവപ്പു കാര്‍ഡ് കാണിച്ച് റഫറി കളി നിര്‍ത്തുന്നതായി പ്രഖ്യാപച്ചത്.

34-ാം മിനുട്ടില്‍ ഡെനില്‍സണ്‍ വിട്ടോറിയയെ മുന്നിലെത്തിച്ചിരുന്നു. രണ്ടാം പകുതി തുടങ്ങി അഞ്ചാം മിനുട്ടില്‍ വിനിഷ്യസ് പെനാല്‍ട്ടിയിലൂടെ സമനില ഗോള്‍ നേടിയതോടെയാണ് അടി തുടങ്ങിയത്. ഗോളടിച്ച വിനിഷ്യസ് ഗോള്‍ പോസ്റ്റിനു സമീപം പ്രകോപനപരമായ രീതിയില്‍ ആഘോഷം നടത്തിയതിനെ തുടര്‍ന്ന് വിട്ടോറിയ ഗോള്‍കീപ്പര്‍ ഫെര്‍ണാണ്ടോ മിഗ്വേല്‍ ഇടപെട്ടു. ഇതോടെ, ഇരു ടീമുകളും തമ്മിലുള്ള കൂട്ടയടി തുടങ്ങി.

വിട്ടോറിയക്ക് മൂന്നും ബഹിയക്ക് രണ്ടും ചുവപ്പു കാര്‍ഡ് കാണിച്ച് റഫറി മത്സരം പുനരാരംഭിച്ചെങ്കിലും ആതിഥേയ താരം ഉല്ലിയന്‍ കൊറിയ ചുവപ്പു കാര്‍ഡ് കണ്ടു. ബ്രൂണോ ബിസ്‌പോ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് മടങ്ങിയതോടെ റഫറി കളി നിര്‍ത്തുകയായിരുന്നു. ഫിഫ നിയമ പ്രകാരം ബഹിയ 3-0 സ്‌കോറിന് ജയിച്ചു.

GULF

കുവൈത്ത് കെഎം.സി.സി. വോട്ട് വിമാനം പുറപ്പെട്ടു

Published

on

കണ്ണൂർ: നിർണ്ണായകമായ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നതിനു വേണ്ടി കുവൈത്ത് കെ.എം.സി.സി. കണ്ണൂർ ജില്ലാകമ്മറ്റി ഏർപ്പെടുത്തിയ വോട്ട് വിമാനം പുറപ്പെട്ടു. സലാം എയർലൈൻസിൽ കണ്ണൂർ ജില്ലാപ്രസിഡണ്ട് ഷുഹൈബ് ചെമ്പിലോടിന്റെ നേതൃത്വത്തിൽ നൂറോളം കെ.എം.സി.സി. നേതാക്കളും പ്രവർത്തകരുമടങ്ങിയ സംഘമാണ് ബുധനാഴ്ച വൈകിട്ട് 6 മണിക്ക് പുറപ്പെട്ടത്.

കുവൈത് കെഎംസിസി സംസ്ഥാനഭാരവാഹികളുടെയും വിവിധ ജില്ലാ യു. ഡി.എഫ്. നേതാക്കളുടേയും പ്രവർത്തകരുടേയും നേതൃത്വത്തിൽ ഊഷ്മളമായ സ്വീകരണമാണ് ഒരുക്കിയിട്ടുള്ളത്. മലബാർ മേഖലയിലെ ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിലുൾപ്പെട്ടവരാണ് വോട്ട് വിമാനത്തിൽ നാട്ടിലെത്തിയത്. കുവൈത്ത് കെഎം.സി.സി.യുടെ ചരിത്രത്തിൽ ജില്ലാകമ്മറ്റികളുടെ നേതൃത്വത്തിൽ ആദ്യമായാണ് വോട്ട് രേഖപ്പെടുത്താൻ പ്രത്യേക വിമാനം ഏർപ്പാട് ചെയ്തിരിക്കുന്നത്.

കെഎംസിസി മുൻ സംസ്ഥാനകമ്മിറ്റി വൈസ് പ്രസിഡന്റ് പി വി ഇബ്രഹീം,കണ്ണൂർ ജില്ലാ വൈസ് പ്രസിഡെന്റ് മുസ്തഫ ഊർപ്പള്ളി,കോഴിക്കോട് ജില്ലാ സെക്രെട്ടറി ഗഫൂർ മുക്കാട്ട്, കുറ്റിയാടി മണ്ഡലം പ്രസിഡന്റ് ഫൈസൽ ഹാജി,ശബാദ് ബാലുശ്ശേരി തുടങ്ങി- വിവിധ ജില്ലാ മണ്ഡലം നേതാക്കളും സംഘത്തിൽ ഉൾപ്പെടുന്നു. വോട്ട് വിമാനത്തിൽ നാട്ടിലേക്ക് പോകുന്നവർക്ക് കുവൈത്ത് വിമാനത്താവളത്തിൽ നൽകിയ യാത്രയപ്പിൽ സംസ്ഥാനഭാരവാഹികളായ ഷാഫി കൊല്ലം, സെക്രട്ടറിയായിരുന്ന ടി.ടി ഷംസു,ശഹീദ് പാടില്ലത്ത്,മുസ്തഫ സികെ,സംസ്ഥാ ന പ്രവർത്തക സമിതിയംഗങ്ങൾ, അസ്സീസ് നരക്കോട്ട് തുടങ്ങി വിവിധ ജില്ലാ – മണ്ഡലം ഭാരവാഹികൾ പങ്കെടുത്തു. തുടർന്നുള്ള ദിവസങ്ങളിലും മറ്റു വിമാനത്താവളങ്ങളിലേക്ക് പ്രവർത്തകർ ‘ എത്തുമെന്ന് കുവൈത്ത് കെ.എം.സി.സി. കണ്ണൂർ ജില്ലാ നേതൃത്വം അറിയിച്ചു

Continue Reading

kerala

ജെസ്‌ന കേസ്: തെളിവുകള്‍ ഹാജരാക്കിയാല്‍ തുടരന്വേഷിക്കാമെന്ന് സിബിഐ

പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി

Published

on

തിരുവനന്തപുരം: 5 വര്‍ഷം മുന്‍പ് കാണാതായ ജെസ്‌ന മറിയ കേസ് തുടരന്വേഷിക്കണമെങ്കില്‍ പുതിയ തെളിവുകള്‍ ഹാജരാക്കണമെന്ന് സിബിഐ അറിയിച്ചു. പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി.

ജെസ്‌നയെ കണ്ടത്താനാവത്തതും മരിച്ചോ എന്നതിനുളള തെളിവുകള്‍ ലഭിക്കാത്തതുമാണ് കേസ് അവസാനിപ്പിക്കാന്‍ കാരണമെന്ന് സിബിഐ കോടതിയില്‍ വ്യക്തമാക്കി. ജെസ്‌നയെ കാണാതാവുന്നതിനു ദിവസങ്ങള്‍ക്ക് മുന്‍പ് രക്തസ്രവം ഉണ്ടായന്നും അതിന്റെ കാരണം സിബിഐ പരിശോധിച്ചില്ലന്നും പിതാവ് ഹര്‍ജിയില്‍ ആരോപിക്കുന്നു. മകളുടെ തിരോധാനത്തില്‍ ഒരാളെ സംശയമുണ്ടെന്നും ആദ്ദേഹം വ്യക്തമാക്കി. കേസ് മെയ് 3ന് വീണ്ടും പരിഗണിക്കും.

Continue Reading

kerala

ആലുവയില്‍ തെരുവുനായ ആക്രമണം; കടിയേറ്റ വ്യക്തി പേവിഷബാധയെ തുടര്‍ന്ന് മരണപ്പെട്ടു

വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല

Published

on

കൊച്ചി: ആലുവ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം രണ്ടാഴ്ച മുമ്പ് തെരുവ് നായയുടെ കടിയേറ്റ ആള്‍ ചികിത്സയിലിരിക്കെ മരിച്ചു. പത്രോസ് പോളച്ചന്‍(57) ആണ് ഇന്ന് പുലര്‍ച്ചെ എറണാകുളം ഗവണ്‍മെന്റ് ആശുപത്രുയില്‍ വെച്ച് പേവിശബാധയേറ്റ് മരണപ്പെട്ടത്.

ആലുവ സര്‍ക്കാര്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനായ പോളച്ചന്‍ ഡോക്ട്‌റെ കാണാന്‍ വരുന്ന വഴിയില്‍ വെച്ചാണ് തെരുവ് നായ ആക്രമിച്ചത്. വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല. രണ്ടു ദിവസം മുമ്പാണ് പേവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രത്യക്ഷമായത്.

 

 

Continue Reading

Trending