കോവിഡിന് പിന്നാലെ യു.എസില്‍ വന്‍നാശം വിതച്ച് ചുഴലിക്കാറ്റും; മുപ്പതിലേറെ മരണം

വാഷിങ്ടണ്‍: കോവിഡ് 19 വിതച്ച ദുരിതത്തിന് പിന്നാലെ യു.എസില്‍ വന്‍ നാശം വിതച്ച് ചുഴലിക്കാറ്റ്. തെക്കന്‍ അമേരിക്കയിലെ ലൂസിയാന, ടെക്‌സസ്, മിസിസിപ്പി, ജോര്‍ജിയ, കരോലിന എന്നിവിടങ്ങളിലാണ് കാറ്റ് നാശം വിതച്ചത്. 30 ലേറെ പേര്‍ മരിച്ചതായാണ് ആദ്യ റിപ്പോര്‍ട്ട്.
നൂറു കണക്കിന് കെട്ടിടങ്ങള്‍ പൂര്‍ണ്ണമായും തകര്‍ന്നു. മിസിസിപ്പിയുടെ തെക്കുഭാഗത്താണ് ചുഴലിക്കാറ്റ് ആദ്യം ആഞ്ഞടിച്ചത്. മിസിസിപ്പിയില്‍ മാത്രം 11 പേര്‍ മരിച്ചിട്ടുണ്ട്. സൗത്ത് കരോലിനിയില്‍ ഒമ്പത് പേരും ജോര്‍ജിയ-ടെന്നിസി അതിര്‍ത്തിയില്‍ ഏഴു പേരും മരിച്ചു.


മണിക്കൂറില്‍ 245 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റു വീശിയത് എന്ന് നാഷണല്‍ വെതര്‍ സര്‍വീസ് വ്യക്താക്കി. 13 ലക്ഷം പേര്‍ക്ക് വൈദ്യുതി വിതരണം തടസ്സപ്പെട്ടു എന്നാണ് കണക്ക്. മിസിസിപ്പി, ലൂസിയാന ഗവര്‍ണര്‍മാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

SHARE