കൊല്ലത്ത് ട്രെയിന്‍ എഞ്ചിന്‍ പാളം തെറ്റി

കൊല്ലം:റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ട ഉടന്‍ ട്രെയിന്‍ എന്‍ജിന്‍ പാളം തെറ്റി. കൊല്ലം-തിരുവനന്തപുരം (56307) പാസഞ്ചറിന്റെ എഞ്ചിനാണ് മൂന്നാം നമ്പര്‍ ഫഌറ്റ്‌ഫോമിനു സമീപത്തെ ട്രാക്കില്‍ നിന്ന് 10 മീറ്റര്‍ നീങ്ങിയ ഉടന്‍ ഇന്നു രാവിലെ പാളം തെറ്റിയത്. 6.55 ന് പുറപ്പെടേണ്ട ട്രെയിന്‍ 10 മിനിറ്റ് വൈകിയാണ് യാത്ര പുറപ്പെട്ടത്. മറ്റു ട്രെയിനുകളുടെ സര്‍വ്വീസിനെ ബാധിച്ചിട്ടില്ല.

SHARE