Connect with us

More

ട്രെയിനുകളുടെ വൈകിയോട്ടം തുടരുമെന്ന് റെയില്‍വേ

Published

on

 

തിരുവനന്തപുരം: ദക്ഷിണ റയില്‍വേയില്‍ പുതുതായി ചുമതലയേറ്റ ജനറല്‍ മാനേജര്‍ വിളിച്ച കേരള- തമിഴ്‌നാട് എം.പിമാരുടെ യോഗം പ്രഹസനമാക്കി കേരള എം.പിമാര്‍. ഇടതു- ബി.ജെ.പി എം.പിമാര്‍ പൂര്‍ണമായും യോഗത്തില്‍ നിന്നു വിട്ടുനിന്നു. രാജ്യസഭാംഗം ഉള്‍പെടെ ആറ് യു.ഡി.എഫ് എം.പിമാര്‍ മാത്രമാണ് യോഗത്തില്‍ പങ്കെടുത്തത്. പുതുതായി ചുമതലയേറ്റ ജനറല്‍ മാനേജര്‍ ആര്‍.കെ.കുല്‍ശ്രേഷ്ഠ വിളിച്ച യോഗമാണ് എം.പിമാരുടെ അസാന്നിധ്യം മൂലം പ്രഹസനമായത്.
ബജറ്റിന് മുന്നോടിയായി സംസ്ഥാനത്തിന്റെ ആവശ്യങ്ങളും പ്രശ്‌നങ്ങളും എം.പിമാരില്‍ നിന്ന് ചോദിച്ചറിയുകയായിരുന്നു യോഗത്തിന്റെ ലക്ഷ്യം. സംസ്ഥാനത്ത് നിന്നുള്ള 20 ലോക്‌സഭാംഗങ്ങളില്‍ കെ.സി വേണുഗോപാല്‍, എം.കെ രാഘവന്‍, ജോസ്.കെ.മാണി, കൊടിക്കുന്നില്‍ സുരേഷ്, ആന്റോ ആന്റണി എന്നിവര്‍ മാത്രമാണ് യോഗത്തിന് എത്തിയത്. രാജ്യസഭാംഗങ്ങളില്‍ നിന്നും മുസ്‌ലിംലീഗിന്റെ പി.വി അബ്ദുല്‍ വഹാബ് മാത്രം. പി.കെ കുഞ്ഞാലിക്കുട്ടിയും ഇ.ടി മുഹമ്മദ് ബഷീറും യോഗത്തിന് എത്താനാവില്ലെന്ന് നേരത്തെ തന്നെ റെയില്‍വേയെ അറിയിച്ചിരുന്നു. മലപ്പുറം ജില്ലയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ യോഗത്തില്‍ അവതരിപ്പിക്കാന്‍ വഹാബിനെ ചുമതലപ്പെടുത്തിയിരുന്നു. പങ്കെടുത്തവര്‍ തന്നെ യോഗത്തില്‍ അവിശ്വാസം രേഖപ്പെടുത്തി. യോഗത്തില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള രാജ്യസഭാ എം.പിമാരായി എ.വിജയകുമാറും, വിജിലാ സത്യനാഥും പങ്കെടുത്തു.
രണ്ടാഴ്ചക്ക് മുമ്പു തന്നെ എല്ലാ എം.പിമാരേയും യോഗത്തിന്റെ വിവരങ്ങള്‍ അറിയിച്ചിരുന്നു. ബജറ്റിന് മുന്നോടിയായി കേരളത്തിന്റെ ആവശ്യങ്ങള്‍ എന്താണെന്ന് മനസ്സിലാക്കാനാണ് പുതിയ ജനറല്‍ മാനേജര്‍ പ്രധാനമായും യോഗം വിളിച്ചത്. റയില്‍ബജറ്റില്‍ കേരളം തഴയപ്പെടുന്ന പ്രവണതയാണ് വര്‍ഷങ്ങളായി കണ്ടു വരുന്നത്. ഇക്കുറിയും ഇത് ആവര്‍ത്തിക്കുമോ എന്ന് ആശങ്കയുണ്ട്. പാത ഇരട്ടിപ്പും പ്രത്യേക റയില്‍വേ മേഖലയും ഉള്‍പെടെ നിരവധി ആവശ്യങ്ങള്‍ റെയില്‍വേ ധരിപ്പിക്കാനുള്ള അവസരമാണ് ഇന്നലെ ഇടതു എം.പിമാര്‍ നഷ്ടമാക്കിയത്. സംസ്ഥാനത്തിന്റെ മറ്റൊരാവശ്യമായ ശബരി റെയില്‍വേ പൂര്‍ത്തിയാക്കുന്നതിനും എം.പിമാരുടെ നിരന്തരസമ്മര്‍ദ്ദമുണ്ടായേ തീരു. 20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആരംഭിച്ച പ്രാരംഭനടപടികള്‍ പോലും ഇതുവരെ പൂര്‍ത്തിയായിട്ടില്ല. ആവശ്യത്തിന് ജീവനക്കാരില്ലാതെയും ഫണ്ടില്ലാതെയും പദ്ധതിയുടെ പ്രവര്‍ത്തനം തടസപ്പെട്ട് കിടക്കുകയാണ്. സ്ഥലം ഏറ്റെടുക്കുന്നതിന് സാമൂഹിക ആഘാത പഠനം നിര്‍ബന്ധമായിരിക്കെ പഠനവും ആരംഭിച്ചില്ല.
ശബരിപാതക്ക് വേണ്ടി ഏറ്റെടുത്ത ഭൂമിയുടെ വിലയും ഉടമകള്‍ക്ക് നല്‍കിയിട്ടില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രദേശവാസികള്‍ എം.പിമാര്‍ക്ക് നിരന്തരം നിവേദനം നല്‍കി വരികയാണ്. എറണാകുളം ജില്ലയില്‍ മാത്രം 204 ഹെക്ടര്‍ ഭൂമിയാണ് ശബരി റെയില്‍വേക്ക് വേണ്ടി ഏറ്റെടുക്കേണ്ടത്, എന്നാല്‍ 20 വര്‍ഷം കൊണ്ട് ഇതുവരെ 25 ഹെക്ടര്‍ ഭൂമി മാത്രമാണ് ഏറ്റെടുത്തത്. അതേസമയം സംസ്ഥാനത്ത് ട്രെയിനുകള്‍ വൈകിയോടുന്നത് ആറുമാസംകൂടി തുടരുമെന്ന് കുല്‍സ്രേഷ്്ഠ യോഗത്തില്‍ അറിയിച്ചു. ട്രാക്കുകളുടെ അറ്റകുറ്റപ്പണികള്‍ നടക്കുന്നതാണ് സമയക്രമത്തില്‍ മാറ്റംവന്നത്. പണികള്‍പൂര്‍ത്തിയാകുന്ന മുറയ്ക്ക് കൃത്യസമയം പാലിക്കുമെന്നും അദ്ദേഹം പറഞ്ഞു.

india

ലോക്സഭാ തെരഞ്ഞെടുപ്പ്: ഒന്നാംഘട്ടത്തിൽ ബംഗാളിലും ത്രിപുരയിലും മികച്ച പോളിങ്; കുറവ് ബിഹാറിൽ

Published

on

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അദ്യഘട്ട പോളിങ് അവസാനിച്ചു. 59.71 ശതമാനമാണ് പോളിങ്. ബംഗാളിലും ത്രിപുരയിലും മികച്ച് പോളിങ് രേഖപ്പെടുത്തി. കുറവ് പോളിങ് ബിഹാറിലാണ്. 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 102 മണ്ഡലങ്ങളിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടന്നത്. അരുണാചല്‍പ്രദേശ്, സിക്കിം എന്നിവിടങ്ങളിലായി 92 നിയമസഭാ സീറ്റിലേക്കും ഇന്ന് വോട്ടെടുപ്പ് നടന്നു.

തമിഴ്‌നാട്ടിൽ ആകെയുള്ള 39 മണ്ഡലങ്ങളിലും ഒന്നാം ഘട്ടത്തിലാണ് പോളിങ് നടന്നത്. രണ്ടുലക്ഷത്തോളം പോളിങ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചിരുന്നത്. രാജസ്ഥാനിൽ 12 മണ്ഡലങ്ങളിൽ നടന്ന വോട്ടെടുപ്പിൽ 50.3 ശതമാനം പോളിങ് രേഖപ്പെടുത്തിയപ്പോൾ ഉത്തർപ്രദേശിലെ എട്ട് മണ്ഡലങ്ങളിൽ 57.5 ശതമാനവും മധ്യപ്രദേശിലെ ആറ് മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 63.3 ശതമാനവും പോളിങ് രേഖപ്പെടുത്തി.

തമിഴ്നാട് (39), ഉത്തരാഖണ്ഡ് (5), ബിഹാര്‍ (4), മധ്യപ്രദേശ് (6), മഹാരാഷ്ട്ര (5), രാജസ്ഥാന്‍ (12), ത്രിപുര (1), ഉത്തര്‍പ്രദേശ് (8), പശ്ചിമബംഗാള്‍ (3), ജമ്മു കശ്മീര്‍ (1), അരുണാചല്‍ പ്രദേശ് (2), മണിപ്പൂര്‍(2), മേഘാലയ(2), മിസോറാം (1), നാഗാലാന്‍ഡ് (1), സിക്കിം (1) എന്നീ സംസ്ഥാനങ്ങളിലും, ലക്ഷദ്വീപ്, പുതുച്ചേരി, ആന്‍ഡമാന്‍ നിക്കോബാര്‍ എന്നീ കേന്ദ്ര ഭരണപ്രദേശങ്ങളും അടക്കം 102 മണ്ഡലങ്ങളാണ് ആദ്യഘട്ടത്തില്‍ വിധിയെഴുതുന്നത്. 102 മണ്ഡലങ്ങളിലായി 1625 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്.

Continue Reading

kerala

കല്യാശേരി വോട്ട് തിരിമറി; 6 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്; ഒന്നാം പ്രതി സിപിഎം ബൂത്ത് ഏജന്റ്

എൽഡിഎഫ് ബൂത്ത് ഏജന്റ് ​ഗണേശൻ, അഞ്ച് പോളിം​ഗ് ഉദ്യോ​ഗസ്ഥർ എന്നിവർക്കെതിരെയാണ് കേസ്

Published

on

കാസർകോട് ലോക്സഭാ മണ്ഡലത്തിന്റെ പരിധിയിൽ വരുന്ന കല്യാശ്ശേരിയിൽ കള്ള വോട്ട് നടന്നെന്ന പരാതിയിൽ ആറ് പേർക്കെതിരെ കേസ് എടുത്തു. എൽഡിഎഫ് ബൂത്ത് ഏജന്റ് ​ഗണേശൻ, അഞ്ച് പോളിം​ഗ് ഉദ്യോ​ഗസ്ഥർ എന്നിവർക്കെതിരെയാണ് കേസ്. ​ഗണേശനാണ് ഒന്നാം പ്രതി. കല്യാശേരി ഉപവരണാധികാരി നൽകി നൽകിയ പരാതിയിലാണ് പൊലീസിന്റെ നടപടി.

92 വയസുള്ള ദേവിയുടെ വോട്ട് സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി ഗണേശന്‍ നേരിട്ട് രേഖപ്പെടുത്തിയ സംഭവത്തിലാണ് പോളിങ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടെ പ്രതി ചേര്‍ത്ത് കേസെടുത്തിരിക്കുന്നത്. വീഴ്ച്ച വരുത്തിയ പോളിങ്ങ് ഉദ്യോഗസ്ഥരെ കണ്ണൂര്‍ ജില്ലാ കലക്ടര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

 

Continue Reading

kerala

‘വീട്ടിലെ വോട്ട്’: വീഴ്ചയുണ്ടായാൽ കർശന നടപടിയെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ

ഏപ്രില്‍ 18 ന് രാത്രി ഇത് സംബന്ധിച്ച വിവരം ലഭിച്ച ഉടന്‍ തന്നെ തുടര്‍നടപടികള്‍ക്ക് കണ്ണൂര്‍ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി

Published

on

തിരുവനന്തപുരം: മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വീട്ടില്‍ വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കുന്ന പ്രക്രിയയിലെ വീഴ്ചകള്‍ ഒരുകാരണവശാലും അനുവദിക്കില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. വ്യാഴാഴ്ച കണ്ണൂര്‍ കല്യാശ്ശേരിയില്‍ 164 ാം നമ്പര്‍ ബൂത്തില്‍ 92 വയസുള്ള മുതിര്‍ന്ന വനിതയുടെ വോട്ട് രേഖപ്പെടുന്നതിനിടെ വോട്ടിന്റെ രഹസ്യ സ്വഭാവം നഷ്ടപ്പെടും വിധം ക്രമവിരുദ്ധമായ ഇടപെടല്‍ ഉണ്ടായെന്ന പരാതിയെത്തുടര്‍ന്നു അഞ്ച് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു.

ഏപ്രില്‍ 18 ന് രാത്രി ഇത് സംബന്ധിച്ച വിവരം ലഭിച്ച ഉടന്‍ തന്നെ തുടര്‍നടപടികള്‍ക്ക് കണ്ണൂര്‍ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി. തുടര്‍ന്ന് രാത്രി 1.30 ന് തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. സ്പെഷ്യല്‍ പോളിങ് ഓഫീസര്‍ പൗര്‍ണ്ണമി വിവി, പോളിങ് അസിസ്റ്റന്റ് ടി.കെ പ്രജിന്‍, മൈക്രോ ഒബ്സര്‍വര്‍ എ. ഷീല, സിവില്‍ പൊലീസ് ഓഫീസര്‍ പി. ലെജീഷ് , വീഡിയോഗ്രാഫര്‍ പി.പി റിജു അമല്‍ജിത്ത് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.

Continue Reading

Trending