ആര്‍.സി.സിയില്‍ നിന്ന് എച്ച്.ഐ.വി ബാധിച്ച പെണ്‍കുട്ടി മരിച്ചു

തിരുവനന്തപുരം: റീജിണല്‍ കാന്‍സര്‍ സെന്ററില്‍ (ആര്‍.സി.സി)നിന്ന് എച്ച്.ഐ.വി ബാധിച്ചെന്ന് സംശയിക്കുന്ന പെണ്‍കുട്ടി മരിച്ചു. ന്യൂമോണിയ ബാധിച്ച് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ആര്‍.സി.സിയില്‍ നിന്ന് രക്തം സ്വീകരിക്കുന്നതിനിടെ എച്ച്.ഐ.വി ബാധിച്ചെന്നാണ് സംശയം. ആലപ്പുഴ സ്വദേശിനിയായ പെണ്‍കുട്ടിയാണ് മരിച്ചത്. കഴിഞ്ഞ മാര്‍ച്ചിലാണ് ആര്‍.സി.സിയില്‍ നിന്നും രക്തം സ്വീകരിച്ച ഒന്‍പത് വയസുകാരിക്ക് എച്ച്.ഐ.വി ബാധിച്ചതായി പരാതി ഉയര്‍ന്നത്.

ആലുപ്പുഴ മെഡിക്കല്‍ കോളജില്‍ നടത്തിയ രക്തപരിശോധനയില്‍ രക്താര്‍ബുദം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചികിത്സകള്‍ക്കായാണ് കുട്ടിയെ തിരുവനന്തപുരം ആര്‍.സി.സിയില്‍ പ്രവേശിപ്പിച്ചത്. മാര്‍ച്ച് ഒമ്പതിന് ആര്‍.സി.സിയില്‍ നിന്നുള്ള രക്തപരിശോധന റിപ്പോര്‍ട്ടില്‍ കുട്ടിക്ക് എച്ച്.ഐ.വി ബാധയില്ല. തുടര്‍ന്ന് പലതവണ ആര്‍.സി.സിയില്‍ നിന്ന് രക്തം സ്വീകരിച്ച ശേഷം ആഗസ്ത് 25ന് വീണ്ടും ആര്‍.സി.സിയില്‍ നടന്ന രക്തപരിശോധനയില്‍ കുട്ടിക്ക് എച്ച്.ഐവി ബാധയുണ്ടെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് മെഡിക്കല്‍ കേളേജ് ആസ്പത്രിയിലും സ്വകാര്യ ലാബിലും കുട്ടിയുടെയും രക്ഷിതാക്കളുടെയും രക്തപരിശോധന നടത്തി. രക്ഷിതാക്കള്‍ക്ക് എച്ച്.ഐ.വിയില്ലെന്ന് വ്യക്തമായതോടെയാണ് ആര്‍.സി.സിക്ക് നേരെ ആരോപണമുയര്‍ന്നത്.

SHARE