തിരുവനന്തപുരത്ത് വന്‍തീപിടുത്തം; ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന് പരിക്കേറ്റു

തിരുവനന്തപുരം: പഴവങ്ങാടിയില്‍ വ്യാപാര സ്ഥാപനത്തിന് തീ പിടിച്ചു. കട പൂര്‍ണമായും കത്തി നശിച്ചു. സമീപ സ്ഥലത്തേക്ക് തീ പടരാതിരിക്കാനുള്ള ശ്രമം നടക്കുകയാണ്. ചെല്ലം അമ്പ്രല്ലാ മാര്‍ട്ടിലാണ് തീ പിടിച്ചത്. ഫയര്‍ഫോഴ്‌സ് എത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്.

ജീവനക്കാരെത്തി ഷട്ടറുകള്‍ തുറന്നപ്പോള്‍ തീ പടരുന്നത് കാണുകയായിരുന്നു. ഉടന്‍തന്നെ ഫയര്‍ഫോഴ്‌സിനെ അറിയിച്ചതിനാല്‍ ജീവനക്കാര്‍ക്ക് പരിക്കില്ല. കുടകളും ബാഗുകളുമെല്ലാം വില്‍ക്കുന്ന സ്ഥാപനത്തിലാണ് തീ പടര്‍ന്നത്. കടക്കകത്തെ മുഴുവന്‍ സാധനങ്ങളും കത്തി നശിച്ചു.

ഈ സ്ഥാപനത്തിന് സമീപം വസ്ത്ര വ്യാപാര സ്ഥാനങ്ങളും ഹോട്ടലുകള്‍ അടക്കം വ്യാപാര സ്ഥാപനങ്ങളുമെല്ലാമുണ്ട്. ഇവിടേക്ക് തീ പടരാതിരിക്കാനുള്ള ശ്രമങ്ങളാണ് തുടരുന്നത്.

തീയണക്കാന്‍ ശ്രമിക്കുന്നതിനിടെ ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥന് പരിക്കേറ്റു. ചെങ്കല്‍ചൂള യൂണിറ്റിലെ സന്തോഷിനാണ് പരിക്കേറ്റത്. നഗരത്തില്‍ അതിരൂക്ഷമായ ഗതാഗത കുരിക്കാണ് അനുഭവപ്പെടുന്നത്.

SHARE