ട്രക്കും കാറും കൂട്ടിയിടിച്ച് ആറ് മരണം

ചണ്ഡീഗഡ്: ഹരിയാനയില്‍ ട്രക്കും കാറും കൂട്ടിയിടിച്ച് ആറ് പേര്‍ മരിച്ചു. ഹരിയാനയിലെ റിവാരിയില്‍ ഞായറാഴ്ച്ച രാവിലെയാണ് സംഭവം. രണ്ട് സ്ത്രീകളും ഒരു കുട്ടിയും ഉള്‍പ്പെടെ ആറുപേരാണ് മരിച്ചത്.

നിയന്ത്രണംവിട്ട കാര്‍ ട്രക്കില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റവരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെങ്കിലും ഇവരുടെ നില ഗുരുതരമായി തുടരുകയാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

SHARE