‘വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണം’;അയത്തുള്ള ഖൊമേനിക്കെതിരെ ട്രംപ്

നിരന്തരം അമേരിക്കയെ വിമര്‍ശിക്കുന്ന വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് ഇറാന്‍ പരമോന്നത നേതാവ് അയത്തുള്ള ഖമൈനിയോട് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ട്വിറ്ററിലൂടെ ട്രംപ് വിമര്‍ശനം നടത്തിയത്.

ഇറാന്റെ സമ്പദ്‌വ്യവസ്ഥ തകര്‍ന്നു കൊണ്ടിരിക്കുകയാണ്. അവിടുത്തെ ജനങ്ങള്‍ അങ്ങേയറ്റം കഷ്ടപ്പാടിലാണ് ജീവിക്കുന്നത്. ഈ സാഹചര്യത്തില്‍ ഖമൈനി അമേരിക്കക്കെതിരായ വാക്കുകളില്‍ വളരെയധികം ശ്രദ്ധിക്കേണ്ടിയിരിക്കുന്നുവെന്നാണ് ട്രംപ് ട്വീറ്റ് ചെയ്തത്. ട്രംപ് വെറും കോമാളിയാണെന്ന് കഴിഞ്ഞ ദിവസം ഖമൈനി പരിഹസിച്ചിരുന്നു.ഇതിനു പിന്നാലെയാണ് ട്രംപ് മറുപടിയുമായി രംഗത്തെത്തിയത്.

SHARE