Connect with us

More

കുടിയേറ്റ വിരുദ്ധ നയത്തെ എതിര്‍ക്കുന്നവര്‍ക്ക് ട്രംപിന്റെ പ്രതികാര നടപടി

Published

on

ന്യൂയോര്‍ക്ക്: കുടിയേറ്റ വിരുദ്ധ നയത്തെ പിന്തുണക്കാത്തവര്‍ക്ക് നേരെയുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രതികാര നടപടി തുടരുന്നു. കസ്റ്റംസ് ഇമിഗ്രേഷന്‍ മേധാവിയേയും അറ്റോണി ജനറല്‍ സാലി യാറ്റ്‌സിനെയും ട്രംപ് പുറത്താക്കി. ആദ്യം അറ്റോണി ജനറലിനെയാണ് പുറത്താക്കിയത്. പിന്നാലെയാണ് കസ്റ്റംസ്, ഇമിഗ്രേഷന്‍ വകുപ്പ് മേധാവികളെയും പുറത്താക്കിയത്.

ഏഴ് മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിലക്കേര്‍പ്പെടുത്താനുള്ള ട്രംപിന്റെ നയത്തെ സാലി യേറ്റ്‌സ് പരസ്യമായി വിമര്‍ശിച്ചിരുന്നു. പകരം വിര്‍ജിനിയ അറ്റോണി ജനറല്‍ ഡാന ബൊനെറ്റിനെ അറ്റോണി ജനറലായി നിയമിച്ചു. ട്രംപിന്റെ കുടിയേറ്റ വിരുദ്ധ ബില്ലിനെ പിന്തുണക്കാന്‍ താന്‍ ബാധ്യസ്ഥനാണെന്ന് ഡാന ബോയറ്റ്‌സ് വ്യക്തമാക്കി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് വിവാദമായ പ്രവേശന വിലക്ക് പ്രഖ്യാപിച്ചത്.

അഭയാര്‍ത്ഥികള്‍ രാജ്യത്ത് പ്രവേശിക്കുന്നത് 120 ദിവസത്തേക്ക് വിലക്കിയ അദ്ദേഹം ഏഴ് രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് 90 ദിവസത്തെ വിലക്കും ഏര്‍പ്പെടുത്തുകയായിരുന്നു. രാജ്യത്തിനകത്തും പുറത്തും വന്‍ പ്രതിഷേധമാണ് ട്രംപിന്റെ വിവാദ തീരുമാനം കൊണ്ടെത്തിച്ചത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

GULF

ഒന്നര കോടി അപഹരിച്ച് മലയാളി ഒളിവിൽ; കുടുംബവും നാട്ടിലേയ്ക്ക് മുങ്ങിയതായി പരാതി

ഈ മാസം 25ന് തിങ്കളാഴ്ച ഉച്ചയ്ക്ക് ഡ്യൂട്ടിക്ക് ഹാജരാകേണ്ടിയിരുന്ന നിയാസിൻ്റെ അസാന്നിധ്യം ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഹൈപ്പർ മാർക്കറ്റ് അധികൃതർ അന്വേഷണംമാരംഭിച്ചത്

Published

on

അബുദാബി: ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്ന് വൻ തുക തിരിമറി നടത്തി കണ്ണൂർ സ്വദേശിയായ യുവാവ് മുങ്ങിയതായി പരാതി. അബുദാബി ഖാലിദിയ മാളിലെ ലുലു ഹൈപ്പർ മാർക്കറ്റ് ക്യാഷ് ഓഫീസ് ഇൻ ചാർജായി ജോലി ചെയ്തു വരികയായിരുന്ന കണ്ണൂർ നാറാത്ത് സുഹറ മൻസിലിൽ പൊയ്യക്കൽ പുതിയ പുരയിൽ മുഹമ്മദ് നിയാസി (38) നെതിരെയാണ് ഒന്നര കോടിയോളം രൂപ(ആറ് ലക്ഷം ദിർഹം) അപഹരിച്ചതായി ലുലു ഗ്രൂപ്പ് അബുദാബി പൊലീസിൽ പരാതി നൽകിയത്.

ഈ മാസം 25ന് തിങ്കളാഴ്ച ഉച്ചയ്ക്ക് ഡ്യൂട്ടിക്ക് ഹാജരാകേണ്ടിയിരുന്ന നിയാസിൻ്റെ അസാന്നിധ്യം ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഹൈപ്പർ മാർക്കറ്റ് അധികൃതർ അന്വേഷണംമാരംഭിച്ചത്. മൊബൈലിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ ഓഫായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ക്യാഷ് ഓഫിസിൽ നിന്ന് 6 ലക്ഷം ദിർഹം കുറവുള്ളതായി കണ്ടെത്തി.

ക്യാഷ് ഓഫിസിൽ ജോലി ചെയ്യുന്നത് കൊണ്ട് നിയാസിൻ്റെ പാസ്പോർട്ട് കമ്പനിയാണ് നിയമപ്രകാരം സൂക്ഷിക്കുന്നത്. അതു കൊണ്ട് നിയാസിന് സാധാരണ രീതിയിൽ യുഎഇയിൽ നിന്ന് പുറത്ത് പോകാൻ സാധിക്കില്ലെന്ന് ലുലു അധികൃതർ പറഞ്ഞു.

നിയാസ് കഴിഞ്ഞ 15 വർഷമായി ലുലു ഗ്രൂപ്പിലാണ് ജോലി ചെയ്തിരുന്നത്. എറണാകുളം വെണ്ണല ചളിക്കാവട്ടം സ്വദേശിനിയായ ഭാര്യയും രണ്ട് കുട്ടികളും അബുദാബിയിൽ ഒപ്പം താമസിച്ചിരുന്നു. നിയാസിൻ്റെ തിരോധാനത്തിനു ശേഷം ഭാര്യയും കുട്ടികളും ആരെയും അറിയിക്കാതെ പെട്ടെന്ന് നാട്ടിലേയ്ക്ക് മുങ്ങുകയും ചെയ്തു. എംബസി മുഖാന്തിരം നിയാസിനെതിരെ കേരള പൊലീസിലും ലുലു ഗ്രൂപ്പ് പരാതി നൽകിയിട്ടുണ്ട്.

Continue Reading

kerala

‘ഇ.ഡി അന്വേഷണം തിരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രം, കരുവന്നൂരിന്റെ കാര്യം എന്തായി’: വി.ഡി. സതീശൻ

അരവിന്ദ് കേജ്‍രിവാളിനോടും ചിദംബരത്തോടുമുള്ള സമീപനമല്ല ഇ.ഡിക്ക് പിണറായി വിജയനോട് ഉള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി

Published

on

തിരുവനന്തപുരം∙ മാസപ്പടിയുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണം പ്രഖ്യാപിച്ചത് തിരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണെന്ന വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തങ്ങൾ തമ്മിൽ പോരിലാണെന്ന് കാണിക്കാനുള്ള ബിജെപി, സിപിഎം ശ്രമം മാത്രമാണ് ഈ കേസെന്ന് സതീശൻ പരിഹസിച്ചു. അതേസമയം, ഇ.ഡി അന്വേഷണം പ്രഖ്യാപിച്ചെങ്കിലും തനിക്ക് അമിതാവേശമില്ലെന്ന് മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടൻ വ്യക്തമാക്കി.

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിലും സ്വർണക്കടത്തിലും ലൈഫ് മിഷൻ ആരോപണങ്ങളിലും ഇ.ഡി നടത്തുന്ന അന്വേഷണത്തിന്റെ കാര്യം എന്തായെന്ന് സതീശൻ ചോദിച്ചു. കേരളത്തിലെത്തുമ്പോൾ മാത്രം ഇ.ഡിയുടെ സമീപനം വ്യത്യസ്തമാണ്. അരവിന്ദ് കേജ്‍രിവാളിനോടും ചിദംബരത്തോടുമുള്ള സമീപനമല്ല ഇ.ഡിക്ക് പിണറായി വിജയനോട് ഉള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Continue Reading

india

യുഎപിഎ കേസുകള്‍ കൂടുതലും കേരളത്തില്‍

യു.എ.പി.എ ചുമത്തുന്ന കേസുകളുടെ കാര്യത്തില്‍ രാജ്യത്ത് ഏഴാം സ്ഥാനത്താണ് കേരളം

Published

on

യു.എ.പി.എ നിയമപ്രകാരം കേസുകളെടുക്കുന്ന സംസ്ഥാനങ്ങളില്‍ മുന്നില്‍ കേരളം. 2018, 2019 വര്‍ഷങ്ങളില്‍ മാത്രം 70 കേസുകളാണ് കേരളത്തില്‍ ചുമത്തിയത്. യു.എ.പി.എ ചുമത്തുന്ന കേസുകളുടെ കാര്യത്തില്‍ രാജ്യത്ത് ഏഴാം സ്ഥാനത്താണ് കേരളം.

സി.എ.എക്കെതിരായ ഇടതുസര്‍ക്കാരിന്റെ വാഗ്ദാനങ്ങളെല്ലാം വെറും പൊള്ളാണെന്ന് തെളിയിക്കുന്നതാണ് ഈ കണക്ക്. സാമ്പത്തിക സംവരണം പോലെ അതിവേഗത്തിലാണ് കേരളം ഇത്തരം നിയമങ്ങള്‍ നടപ്പാക്കുന്നത്. 2014ല്‍ വെറും 30 കേസുകളാണ് കേരളത്തില്‍ ചുമത്തിയിരുന്നത്. എന്നാല്‍ 2016-21 കാലയളവില്‍ മാത്രം 145 കേസുകള്‍ ചുമത്തി. ലഘുലേഖ കൈവശം വെച്ചതിനാണ് അലനെയും താഹയെയും യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തത്.

Continue Reading

Trending