കോവിഡ്; പതിവ് വാര്‍ത്താസമ്മേളനം ട്രംപ് നിര്‍ത്തിയതായി റിപ്പോര്‍ട്ട്

രാജ്യത്തെ കോവിഡ് സ്ഥിതിഗതികള്‍ അറിയിക്കാന്‍ വൈറ്റ്ഹൗസില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പതിവായി നടത്തിയിരുന്ന വാര്‍ത്താസമ്മേളനം നിര്‍ത്തിയതായി റിപ്പോര്‍ട്ട്. മുന്നറിയിപ്പൊന്നുമില്ലാതെയാണ് വാര്‍ത്താസമ്മേളനം നിര്‍ത്താന്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട് . കോവിഡ് രോഗികള്‍ക്ക് അണുനാശിനി കുത്തിവെച്ച് ചികിത്സിക്കുന്നത് പരീക്ഷിച്ചുകൂടെയെന്ന ട്രംപിന്റെ നിര്‍ദേശത്തെ തുടര്‍ന്നുണ്ടായ വിമര്‍ശനങ്ങളാണ് വാര്‍ത്താസമ്മേളനം നിര്‍ത്താന്‍ കാരണമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.

കഴിഞ്ഞ ദിവസം കൊവിഡ് രോഗികള്‍ക്ക് അണുനാശിനി കുത്തിവെച്ച് രോഗം മാറ്റാന്‍ സാധിക്കുമോ എന്ന നിര്‍ദേശം പങ്കുവെച്ച ട്രംപ് വിമര്‍ശനങ്ങളും പരിഹാസങ്ങളുമേറ്റിരുന്നു. വാര്‍ത്താസമ്മേളനത്തിലാണ് ട്രംപ് അശാസ്ത്രീയ നിര്‍ദേശം മുന്നോട്ടുവെച്ചത്. ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും ശാസ്ത്രജ്ഞന്മാരും ട്രംപിന്റെ നിര്‍ദേശത്തിനെതിരെ രംഗത്തെത്തിയിരുന്നു. പിന്നീട് താന്‍ സര്‍ക്കാസ്റ്റിക്കായാണ് അണുനാശിനി കുത്തിവെക്കുന്ന കാര്യം പറഞ്ഞതെന്ന് ട്രംപ് വിശദീകരിച്ചത്.

SHARE