‘എല്ലാ ഉപയോക്താക്കളും പാസ്‌വേര്‍ഡുകള്‍ മാറ്റണം’; മുന്നറിയിപ്പ് നല്‍കി ട്വിറ്റര്‍

വാഷിങ്ടണ്‍: മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്റര്‍ ഉപയോക്താക്കളോട് അടിയന്തരമായി പാസ്‌വേര്‍ഡുകള്‍ മാറ്റാന്‍ നിര്‍ദേശം നല്‍കി. ട്വിറ്ററിന്റെ പാസ്‌വേര്‍ഡുകള്‍ സൂക്ഷിച്ച ഇന്റേര്‍ണല്‍ ലോഗില്‍ വൈറസ് ബാധയുണ്ടായതിനെത്തുടര്‍ന്നാണ് നടപടി.

പാസ്‌വേര്‍ഡുകള്‍ മറച്ച് വെക്കുന്ന ഹാഷിങിലാണ് വൈറസ് ബാധയുണ്ടായത്. ഇതോടെ പാസ്‌വേര്‍ഡുകള്‍ ഇന്റേണല്‍ ലോഗില്‍ മറയില്ലാതെ എഴുതി കാണിക്കുകയായിരുന്നു. എന്നാല്‍ ഇതാരും ദുരുപയോഗം ചെയ്തിട്ടില്ലെന്നും പ്രശ്‌നങ്ങള്‍ പരിഹരിച്ചുവെന്നും ട്വിറ്റര്‍ ഔദ്യോഗിക ട്വിറ്റിലൂടെ അറിയിച്ചു.

മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് പാസ്‌വേര്‍ഡുകള്‍ മാറ്റണമെന്ന് ട്വിറ്റര്‍ അറിയിച്ചത്. എത്ര പാസ്‌വേര്‍ഡുകളെ വൈറസ് ബാധിച്ചിട്ടുണ്ടെന്ന് വ്യക്തമായിട്ടില്ല.
ഒരാള്‍ പാസ് വേര്‍ഡ് അടിക്കുമ്പോള്‍ അത് മറച്ചുവെക്കുന്ന ടെക്‌നിക്കാണ് ട്വിറ്ററിന്റെ ഹാഷിങ്. ഇതിനാണ് തകരാര്‍ സംഭവിച്ചത്. ഇത് ലോകത്തെ ട്വിറ്റര്‍ ഉപയോക്താക്കളില്‍ ഭീതിയുണ്ടാക്കിയിട്ടുണ്ട്.

SHARE