വയനാട്ടില്‍ രണ്ട് കുട്ടികള്‍ പുഴയില്‍ മുങ്ങിമരിച്ചു

വയനാട്ടില്‍ രണ്ട് കുട്ടികള്‍ പുഴയില്‍ മുങ്ങിമരിച്ചു

കല്‍പ്പറ്റ: പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. കെല്ലൂര്‍ അഞ്ചാംമൈല്‍ കാരാട്ടുകുന്ന്  പുത്തൂര്‍ മമ്മൂട്ടിയുടെ മകന്‍ റസ്മില്‍ (15) , കെല്ലൂര്‍ കാരാട്ടുകുന്ന് എഴുത്തന്‍ ഹാരീസിന്റെ മകന്‍ റിയാസ് (15) എന്നി വരാണ് മരിച്ചത്.

ബുധനാഴ്ച വൈകുന്നേരം 5 മണിയോടെ ചേര്യംകൊല്ലി വലിയ പാലത്തിന് സമീപം കഴുക്കലോടിയിലാണ്  സംഭവം. സുഹൃത്തുക്കളായ 6 പേര്‍ ചേര്‍ന്ന് പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് അപകടം. റിയാസും റസ്മിലും മറ്റൊരു കുട്ടിയും പുഴയില്‍ മുങ്ങിപ്പോവുകയായിരുന്നു. മുന്നാമത്തെ കുട്ടിയെ രക്ഷപ്പെടുത്തി.

മാനന്തവാടി ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തി രണ്ടു പേരേയും ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ദ്വാരക സേക്രഡ് ഹാര്‍ട്ട് സ്‌കൂളിലെ ഒമ്പതാം  ക്ലാസ് വിദ്യാര്‍ത്ഥിയാണ് മരിച്ച റസ്മില്‍ . റിയാസ് ഇതേ സ്‌ക്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുമാണ്.

NO COMMENTS

LEAVE A REPLY