ഇംപീച്ച്‌മെന്റ്; ട്രംപിനെ നാളെ വിചാരണ ചെയ്യും; പ്രസിഡന്റിനെതിരെ യു.എസ് ഹൗസും

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് വിചാരണം തിങ്കളാഴ്ച മുതല്‍ സെനറ്റില്‍ ആരംഭിക്കും. അധികാര ദുര്‍വിനിയോഗം,അന്വേഷണത്തെ തടസ്സപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ആരോപിച്ച് അമേരിക്കന്‍ ജനപ്രതിനിധി സഭ പാസാക്കിയ ഇംഇംപീച്ച്‌മെന്റ് പ്രമേയത്തിന് മേലാണ് ട്രംപ് അനുകൂല പാര്‍ട്ടിയായ റിപ്ലബ്ലിക്കിന് ഭൂരിപക്ഷമുള്ള സെനറ്റില്‍ വിചാരണ നടക്കുന്നത്.
അമേരിക്കന്‍ സമയപ്രകാരം തിങ്കളാഴ്ച ഉച്ചയ്ക്ക് പ്രസിഡന്റിന്റെ ഭാഗം അവതരിപ്പിക്കപ്പെടുകയും ചൊവ്വാഴ്ച ഉച്ചയോടെ വിഷയത്തില്‍ സഭയില്‍ വിചാരയും നടക്കും.

അതേസമയം, തന്നെ ഡെമോക്രാറ്റുകള്‍ വേട്ടയാടുകയാണെന്ന ആരോപണവുമായി രംഗത്തെത്തിയ ട്രംപ്, ഇംപീച്ച്‌മെന്റ് വിചാരണയില്‍ കനത്ത പ്രതിരോധം തീര്‍ക്കാനായി സെനറ്റില്‍ കരുത്തരെ അണിനിരത്തിയിക്കുകയാണ്. രാജ്യത്തെ തന്നെ പ്രമുഖരെ അണിനിരത്തിയാണ് സെനറ്റില്‍ ആരോപണങ്ങളുടെ മുനയൊടിക്കാന്‍ ശ്രമിക്കുന്നത്. ഇരുപത് വര്‍ഷംമുമ്പ് മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റന്‍ ഇംപീച്ച്‌മെന്റ് നേരിട്ടപ്പോള്‍ പ്രതിരോധം തീര്‍ത്ത പ്രമുഖ അഭിഭാഷകന്‍ അലന്‍ ദെര്‍ഷോവിറ്റ്‌സ് മുന്‍ കോണ്‍സല്‍ കെന്നത്ത് സ്റ്റാര്‍ എന്നിവരാണ് രംഗത്തുള്ളതെന്നാണ് വിവരം. വൈറ്റ് ഹൗസ് കോണ്‍സല്‍ പാറ്റ് സിപ്പോലോനിന്റെ നേതൃത്വത്തില്‍ ട്രംപിന്റെ സ്വകാര്യ അഭിഭാഷകരായ ജേ സെകുലോവ്, ജാന്‍ റാസ്‌കിന്‍, മുന്‍ ഇന്‍ഡിപെന്‍ഡന്റ് കോണ്‍സല്‍ എറിക് ഹെര്‍ഷ്മാന്‍, ട്രംപിന്റെ ഉപദേശകനും മുന്‍ ഫ്‌ലോറിഡ അറ്റോണി ജനറലുമായ പാം ബോന്‍ഡി, റോബര്‍ട്ട് റേ എന്നിവരും സംഘക്കിലുള്ളതായാണ് വിവരം.

എന്നാല്‍ ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് കേസ് കൈകാര്യം ചെയ്യുന്ന യുഎസ് നിയമനിര്‍മ്മാതാക്കള്‍ പ്രസിഡന്റിനെതിരെ ബ്രീഫ് നല്‍കിയതായാണ് വിവരം. അധികാര ദുര്‍വിനിയോഗം, പ്രസിഡന്റിനെതിരായ അന്വേഷണത്തെ തടസ്സപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചെയ്തതായ ആരോപണം പിന്തുണക്കുന്നതായി കാണിച്ചാണ് ബ്രീഫ്.

ട്രംപിനെതിരെയായ വിചാരണ സെനറ്റില്‍ ആരംഭിക്കുന്നതിനുമുമ്പ് തെളിവുകള്‍ സമര്‍പ്പിക്കാന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ആവശ്യം ഉന്നയിച്ചിരുന്നു. ശനിയാഴ്ചക്ക് മുന്നായി രേഖകള്‍ സമര്‍പ്പിക്കായിരുന്നു ആവശ്യം. ഇതിന് പിന്നാലെയാണ് ഡെമോക്രാറ്റിക് ജനപ്രതിനിധിസഭ ഇംപീച്ച്‌മെന്റ് തെളിവുകള്‍ വ്യക്താമാക്കുന്ന ബ്രീഫ് തെയ്യാറാക്കിയത്.

111 പേജുള്ള രേഖയില്‍ ആരോപണത്തിന് കാരണമായ തെളിവുകള്‍ക്ക് പുറമെ, സഭാ ഇംപീച്ച്‌മെന്റ് അന്വേഷണത്തിനിടെ സാക്ഷ്യപ്പെടുത്തിയ വാദങ്ങളും ഉള്‍കൊള്ളിച്ചിട്ടുണ്ട്.
2020 ലെ യുഎസ് പൊതുതെരഞ്ഞെടുപ്പിന്റെ സമഗ്രത കാത്തുസൂക്ഷിക്കുന്നതിനായി വീണ്ടും തെരഞ്ഞെടുപ്പിന് തെയ്യാറാവുന്ന ട്രംപിനെ നീക്കം ചെയ്യണമെന്നും അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, വിഷയത്തില്‍ ‘സെനറ്റ് എങ്ങനെ പ്രതികരിക്കുന്നുവെന്ന് കാണാന്‍ രാജ്യം ഉറ്റുനോക്കുകയാണെന്ന് ഹൗസ് ഇംപീച്ച്‌മെന്റ് മാനേജര്‍മാര്‍ പറഞ്ഞു.