Connect with us

More

പൊലീസ് ഭീകരതയുടെ നടുക്കുന്ന ഓര്‍മകള്‍ വിവരിച്ച് ഗെയില്‍ ഇരകള്‍

Published

on

മുഹമ്മദ് കക്കാട്
മുക്കം
അവിടെ കൊടിയുടെയും മുന്നണിയുടെയും വകതിരിവുണ്ടായില്ല, കണ്ണീരില്‍ കുതിര്‍ന്ന നിവേദനങ്ങള്‍ക്കും പരിദേവനങ്ങള്‍ക്കും ഒരേ സ്വരം. മുന്നറിയിപ്പ് പോലുമില്ലാതെ വീടും പറമ്പും ജീവിതമാര്‍ഗവും ജെ.സി.ബി കോരിയെടുത്തു പോകുന്നവരുടേയും പൊലീസിന്റെ നരനായാട്ടില്‍ തല്ലിച്ചതക്കപ്പെട്ടവരുടെയും ജയിലില്‍ കഴിയുന്ന ചെറുപ്പക്കാരുടെ ബന്ധുക്കളുടെയും ദീനരോദനങ്ങള്‍ക്കു മുമ്പില്‍ യു.ഡി.എഫ് നേതാക്കളും പകച്ചു പോയി. ഒന്നും പറയാനാവാതെ അവരും കണ്ണീര്‍ തുടച്ചു. സമാശ്വസിപ്പിച്ചു. പടയൊരുക്കം ജാഥയുടെ കോഴിക്കോട് ജില്ലയിലെ സ്വീകരണത്തിന്റെ മുന്നോടിയായാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മറ്റുനേതാക്കളും എരഞ്ഞിമാവിലെത്തിയത്. ഗെയില്‍ ഇരകളെയും പൊലീസ് മര്‍ദ്ദനത്തിനിരയായവരെയും ആശ്വസിപ്പിച്ച നേതാക്കള്‍ തുടര്‍നടപടികള്‍ ഉറപ്പുനല്‍കിയാണ് മടങ്ങിയത്.
യു.ഡി.എഫ് നേതാക്കളുടെ സന്ദര്‍ശന വിവരമറിഞ്ഞ് നൂറുകണക്കിനാളുകളായിരുന്നു പരാതികളും വിലാപങ്ങളുമായി എത്തിയത്. ഉച്ചക്കാവില്‍ അബ്ദുസലാമിന്റെ മകന്‍ എഞ്ചിനീയറിംഗ് ബിരുദധാരിയായ നബീലിന് പറയാനുണ്ടായിരുന്നത് പൊലീസ് മര്‍ദ്ദനത്തെക്കുറിച്ചായിരുന്നു. വീട്ടില്‍ അതിക്രമിച്ചു കയറി കിടപ്പുമുറിയില്‍ നിന്നാണ് പൊലീസുകാര്‍ ഈ ചെറുപ്പക്കാരനെ പിടിച്ചു കൊണ്ടുപോയി തല്ലിച്ചതച്ചത്. സമരത്തിലും സംഘര്‍ഷത്തിലും പങ്കാളിയായിരുന്നില്ല. താടിവളര്‍ത്തിയ തീവ്രവാദി എന്നാരോപിച്ചായിരുന്നു തലയ്ക്കും മുതുകിനും ചുമലിലുമെല്ലാം പൊലീസുകാര്‍ അടിക്കുകയും ഇടിക്കുകയും ചെയ്തതെന്ന് നബീല്‍ സങ്കടപ്പെട്ടു. പൊലീസ് നിരന്തരമായി വാതിലില്‍ അടിച്ചപ്പോള്‍ കുളിമുറിയില്‍ നിന്നും ഓടി അയല്‍പക്കത്തെ വീട്ടിലൊളിക്കേണ്ടി വന്നതിനെപ്പറ്റി ലക്ഷ്മിയും വീടിന്റെ വാതിലും ജനലും പൊലീസ് തച്ചു പൊളിച്ചതിനെപ്പറ്റി യു.എ.മുനീറും പരാതിപ്പെട്ടു. വീട്ടില്‍ കയറി തന്നെയും മകനെയും സഹോദരി പുത്രനെയും പൊലീസ് തല്ലിച്ചതച്ചതായിരുന്നു അഡ്വ. ഇസ്മായില്‍ വഫക്ക് പറയാനുള്ളത്. ‘എന്തിനിത് ചെയ്തു? ഇവിടെ ജീവിക്കാന്‍ അവകാശമില്ലേ? :കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറികൂടിയായ വഫ ചോദിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് വിഷ്ണു കയ്യൂണുമ്മലിന് പറയാനുള്ളതും പൊലീസ് മര്‍ദ്ദിച്ചതിനെക്കുറിച്ചായിരുന്നു. മുന്നറിയിപ്പ് കൂടാതെയും നഷ്ടപരിഹാര തുക കണക്കാക്കുക പോലും ചെയ്യാതെയും വീടും പറമ്പും ഫലവൃക്ഷങ്ങളും ഗെയിലിന്റെ ജെ.സി.ബി ഉഴുതുമറിച്ചിടുന്നതിനെപ്പറ്റി പന്നിക്കോട് കുയിലടത്ത് ഇല്ലം ഋഷികേശന്‍ നമ്പൂതിരി, ശാന്തകുമാരി, രതീഷ് പന്നിക്കോട്, വിഷ്ണു നടുവിലേടത്ത്, ശിഹാബ് തുടങ്ങി ഒട്ടേറെയാളുകള്‍ പരാതിപ്പെട്ടു. എല്‍.ഡി.എഫ് സര്‍ക്കാറിന്റെയും മുഖ്യമന്ത്രിയുടെയും മാറിയ ശൈലിയിലും ജനവിരുദ്ധ നടപടികളിലും ശക്തമായ പ്രതിഷേധവും സങ്കടവും പ്രകടിപ്പിച്ചവരില്‍ സി.പി.എം, ഇടതുമുന്നണി പ്രവര്‍ത്തകരുമുണ്ടായിരുന്നു. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ഉമ്മര്‍ പാണ്ടികശാല, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ വി.കുഞ്ഞാലി, ഡി.സി.സി പ്രസിഡണ്ട് ടി. സിദ്ധീഖ് തുടങ്ങിയ നേതാക്കളും ചെന്നിത്തലയോടൊപ്പമുണ്ടായിരുന്നു.

kerala

ജെസ്‌ന കേസ്: തെളിവുകള്‍ ഹാജരാക്കിയാല്‍ തുടരന്വേഷിക്കാമെന്ന് സിബിഐ

പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി

Published

on

തിരുവനന്തപുരം: 5 വര്‍ഷം മുന്‍പ് കാണാതായ ജെസ്‌ന മറിയ കേസ് തുടരന്വേഷിക്കണമെങ്കില്‍ പുതിയ തെളിവുകള്‍ ഹാജരാക്കണമെന്ന് സിബിഐ അറിയിച്ചു. പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി.

ജെസ്‌നയെ കണ്ടത്താനാവത്തതും മരിച്ചോ എന്നതിനുളള തെളിവുകള്‍ ലഭിക്കാത്തതുമാണ് കേസ് അവസാനിപ്പിക്കാന്‍ കാരണമെന്ന് സിബിഐ കോടതിയില്‍ വ്യക്തമാക്കി. ജെസ്‌നയെ കാണാതാവുന്നതിനു ദിവസങ്ങള്‍ക്ക് മുന്‍പ് രക്തസ്രവം ഉണ്ടായന്നും അതിന്റെ കാരണം സിബിഐ പരിശോധിച്ചില്ലന്നും പിതാവ് ഹര്‍ജിയില്‍ ആരോപിക്കുന്നു. മകളുടെ തിരോധാനത്തില്‍ ഒരാളെ സംശയമുണ്ടെന്നും ആദ്ദേഹം വ്യക്തമാക്കി. കേസ് മെയ് 3ന് വീണ്ടും പരിഗണിക്കും.

Continue Reading

kerala

ആലുവയില്‍ തെരുവുനായ ആക്രമണം; കടിയേറ്റ വ്യക്തി പേവിഷബാധയെ തുടര്‍ന്ന് മരണപ്പെട്ടു

വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല

Published

on

കൊച്ചി: ആലുവ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം രണ്ടാഴ്ച മുമ്പ് തെരുവ് നായയുടെ കടിയേറ്റ ആള്‍ ചികിത്സയിലിരിക്കെ മരിച്ചു. പത്രോസ് പോളച്ചന്‍(57) ആണ് ഇന്ന് പുലര്‍ച്ചെ എറണാകുളം ഗവണ്‍മെന്റ് ആശുപത്രുയില്‍ വെച്ച് പേവിശബാധയേറ്റ് മരണപ്പെട്ടത്.

ആലുവ സര്‍ക്കാര്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനായ പോളച്ചന്‍ ഡോക്ട്‌റെ കാണാന്‍ വരുന്ന വഴിയില്‍ വെച്ചാണ് തെരുവ് നായ ആക്രമിച്ചത്. വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല. രണ്ടു ദിവസം മുമ്പാണ് പേവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രത്യക്ഷമായത്.

 

 

Continue Reading

kerala

സോഷ്യലിസ്റ്റ് പാര്‍ട്ടി പിന്തുണ യു.ഡി.എഫിന്

Published

on

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി (ഇന്ത്യ) കേരളത്തില്‍ യു.ഡി.എഫിനെ പിന്തുണയ്ക്കും. രാജ്യത്ത് ജനങ്ങളും ജനാധിപത്യവും അപകടം നേരിടുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെയും സഖ്യകക്ഷികളുടെയും വിജയം അനിവാര്യമാണെന്ന് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗം വിലയിരുത്തി.

സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു.
അഴിമതിയിലൂടെ നേടിയ ഇലക്ട്രല്‍ ബോണ്ടുകള്‍ക്ക് ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയില്ല. സോഷ്യലിസ്റ്റ് പാര്‍ട്ടി ഇന്ത്യ സംസ്ഥാന പ്രസിഡന്റ് കായിക്കര ബാബുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം ദേശീയ പ്രസിഡന്റ് തമ്പാന്‍ തോമസ് ഉദ്ഘാടനം ചെയ്തു.

പരമായ ഭീതി പൂണ്ട നരേന്ദ്രമോഡി നടത്തുന്ന വര്‍ഗീയ ജല്പനങ്ങള്‍ അപമാനകരമാണെന്നും വര്‍ഗീയ സ്പര്‍ദ്ധ ഉണര്‍ത്തി സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന മോഡിക്ക് എതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി എടുക്കണമെന്നെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇ.കെ ശ്രീനിവാസന്‍, സി.പി ജോണ്‍, മനോജ് ടി സാരംഗ്, എന്‍ റാം, ടോമി മാത്യു, കാട്ടുകുളം ബഷീര്‍ പട്ടയം രവീന്ദ്രന്‍, എ.ജെ വര്‍ക്കി, ജോര്‍ജ് സിറിയക്, പി കെ കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു

Continue Reading

Trending