സി.എ.എക്കെതിരെ മനുഷ്യഭൂപടം തീര്‍ത്ത് യു.ഡി.എഫ്, അണിനിരന്നത് ആയിരങ്ങള്‍

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്തിന്റെ മനുഷ്യ ഭൂപടം തീര്‍ത്ത് യുഡിഎഫ്. സംസ്ഥാനത്തെ 12 ജില്ലകളില്‍ നടന്ന പ്രതിഷേധത്തില്‍ ആയിരങ്ങളാണ് അണിനിരന്നത്. മതസാമുദായിക നേതാക്കളും സമരത്തില്‍ പങ്കാളിയായി.

ചങ്കുറപ്പോടെ ഭാരതം എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് അയിരക്കണക്കിന് ആളുകള്‍ മനുഷ്യഭൂപടത്തില്‍ അണി ചേര്‍ന്നത്. ത്രിവണ നിറത്തിലുള്ള തൊപ്പികള്‍ അണിഞ്ഞാണ് പ്രവര്‍ത്തകര്‍ ഇന്ത്യയുടെ ഭൂപടം തീര്‍ത്തത്. ചുറ്റും ദേശീയപതാകയേന്തിയ പ്രവര്‍ത്തകര്‍ സംരക്ഷണ കവചം തീര്‍ത്തു. രാഷ്ട്രപിതാവ് വെടിയേറ്റു വീണ 5.17 ന് ഭരണഘടനാ സംരക്ഷ പ്രതിജ്ഞ ചൊല്ലി.

തിരുവനന്തപുരത്ത് എകെ ആന്റണിയും കണ്ണൂരില്‍ രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും മലപ്പുറത്ത് ഉമ്മന്‍ചാണ്ടിയും ഹൈദരലി ശിഹാബ് തങ്ങളും എറണാകുളത്ത് ബെന്നി ബഹന്നാനും പ്രതിഷേധത്തിന് നേതൃത്വം നല്‍കി.

മുന്‍മന്ത്രി എം കമലത്തിന്റെ മരണത്തെ തുടര്‍ന്ന് കോഴിക്കോട് മനുഷ്യ ഭൂപടം തീര്‍ത്തില്ല.