യു.ഡി.എഫ് മലബാര്‍ മേഖലാ മഹാറാലി ഇന്ന് കോഴിക്കോട്ട്

കോഴിക്കോട്: പൗരത്വ വിവേചന നിയമത്തിനെതിരായ പ്രതിഷേധ കൊടുങ്കാറ്റുയര്‍ത്തി യു.ഡി.എഫ് മലബാര്‍ മേഖലാ റാലി ഇന്നു കോഴിക്കോട് കടപ്പുറത്ത് നടക്കും. ഭരണഘടനാ സംരക്ഷണത്തിന് പാര്‍ലമെന്റിലും സുപ്രീംകോടതിയിലും ഒരുപോലെ പൊരുതി ദേശീയ പ്രതീകമായിമാറിയ നിയമ പണ്ഡിതനും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവുമായ കപില്‍ സിബല്‍ മുഖ്യാതിഥിയാവുന്ന സമ്മേളനം ജനസാഗരം തീര്‍ക്കും. മലബാറിലെ മുഴുവന്‍ ജില്ലകളില്‍ നിന്നും ഒഴുകിയെത്തുന്ന ജനലക്ഷങ്ങള്‍ കോഴിക്കോട് സൗത്ത് ബീച്ചിലെ മുഹമ്മദലി കടപ്പുറത്ത് സംഗമിച്ച് വൈകിട്ട് മൂന്നോടെ മഹാറാലിയായി സമാപന സമ്മേളന വേദിയായ ബീച്ചിലേക്ക് ഒഴുകും. നാലു മണിക്ക് നടക്കുന്ന മഹാ സമ്മേളനത്തില്‍ മത-രാഷ്ട്രീയ-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ അഭിസംബോധന ചെയ്യും. മഹാ സമ്മേളനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പി.കെ കുഞ്ഞാലിക്കുട്ടി എം.പി, യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹന്നാന്‍ എം.പി, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, കെ മുരളീധരന്‍ എം.പി, പി.വി അബ്ദുല്‍ വഹാബ് എം.പി, കെ സുധാകരന്‍ എം.പി, കെ.പി.എ മജീദ്, എം.കെ രാഘവന്‍ എം.പി, എം.പി അബ്ദുസമദ് സമദാനി, പി.ജെ ജോസഫ് എം.എല്‍.എ, ജോസ് കെ മാണി എം.പി, സി.എന്‍ വിജയകൃഷ്ണന്‍, ജോണി നെല്ലൂര്‍, ഷിബു ബേബി ജോണ്‍, ഡി ദേവരാജന്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, കെ.സി ജോസഫ് എം.എല്‍.എ, ജോണ്‍ ജോണ്‍, കെ.എം അഭിജിത്ത് എന്നിവര്‍ സംസാരിക്കും.
സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, കാന്തപുരം എ.പി അബൂബക്കര്‍ മുസ്്‌ലിയാര്‍, ടി.പി അബ്ദുള്ളക്കോയ മദനി, എം.ഐ അബ്ദുല്‍ അസീസ്, സി.പി ഉമര്‍ സുല്ലമി, ഡോ.ഫസല്‍ ഗഫൂര്‍, സി.പി കുഞ്ഞിമുഹമ്മദ്, ടി.കെ അശ്‌റഫ്, ബിഷപ്പ് വര്‍ഗീസ് ചക്കാലക്കല്‍ തുടങ്ങിയവര്‍ സംബന്ധിക്കുമെന്ന് സംഘാടക സമിതി ചെയര്‍മാന്‍ ഡോ.എം.കെ മുനീര്‍ എം.എല്‍.എ, ജനറല്‍ കണ്‍വീനര്‍മാരായ അഡ്വ.ടി സിദ്ദീഖ്, എന്‍ സുബ്രഹ്മണ്യന്‍, ഉമ്മര്‍ പാണ്ടികശാല, ട്രഷറര്‍ എം.എ റസാഖ് മാസ്റ്റര്‍ എന്നിവര്‍ അറിയിച്ചു.