Connect with us

Culture

ആധാര്‍ വിവര ചോര്‍ച്ച പുറത്തുകൊണ്ടുവന്ന മാധ്യമ പ്രവര്‍ത്തകക്കെതിരെ കേസെടുത്തു

Published

on

ന്യൂഡല്‍ഹി: ആധാര്‍ വിവര ചോര്‍ച്ച പുറത്തുകൊണ്ടുവന്ന മാധ്യമ പ്രവര്‍ത്തകക്കെതിരെ പൊലീസ് കേസെടുത്തു. യു.ഐ.ഡി.എ.ഐ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ദ ട്രിബ്യൂണ്‍ പത്രത്തിന്റെ റിപ്പോര്‍ട്ടര്‍ രചന ഖൈറക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ആധാറിന്റെ സുരക്ഷ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തുന്ന വാദങ്ങള്‍ പൊളിയുകയും സുപ്രീംകോടതിയില്‍ ഉള്‍പ്പെടെ പരാതിക്കാര്‍ വിഷയം ഉന്നയിക്കുകയും ചെയ്തതോടെയാണ് വിചിത്ര നടപടി.

ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിനു പകരം ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുകൊണ്ടുവന്ന മാധ്യമങ്ങളെ വേട്ടയാടാനാണ് കേന്ദ്ര സര്‍ക്കാറും ആധാര്‍ അതോറിറ്റിയും ശ്രമിക്കുന്നത്. ഇതിനെതിരെ എഡിറ്റേഴ്‌സ് ഗ്വില്‍ഡ് ഉള്‍പ്പെടെ പ്രതിഷേധവുമായി രംഗത്തെത്തി.  അഞ്ഞൂറ് രൂപ നല്‍കിയാല്‍ ആധാറിനായി ശേഖരിച്ച ലക്ഷക്കണക്കിന് ബയോമെട്രിക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്ന ഏജന്‍സികള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്നായിരുന്നു രചന ഖൈറയുടെ റിപ്പോര്‍ട്ട്.

അതീവ രഹസ്യമായി സൂക്ഷിക്കേണ്ട പൗരനെ സംബന്ധിക്കുന്ന രേഖകളാണ് നിസാര വിലക്ക് യഥേഷ്ടടം ചോര്‍ത്തിക്കൊടുക്കുന്നത്. ആധാര്‍ വിവരങ്ങള്‍ സൂരക്ഷിതമാണെന്ന, സുപ്രീംകോടതിയില്‍ ഉള്‍പ്പെടെ കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിച്ച് ഉന്നയിച്ച വാദങ്ങളുടെ മുനയൊടിക്കുന്നതായിരുന്നു റിപ്പോര്‍ട്ട്. ഇതിനു പിന്നാലെയാണ് കട്ടവനെ പിടിക്കുന്നതിനു പകരം കിട്ടിയവനെ പ്രതിയാക്കുന്ന നിലപാടുമായി പൊലീസും ആധാര്‍ അതോറിറ്റിയും രംഗത്തെത്തിയത്.

രചന ഖൈറ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പേരു പരാമര്‍ശിക്കുന്ന അനില്‍കുമാര്‍, സുനില്‍ കുമാര്‍, രാജ് എന്നിവര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് ഇവരുമായി രചന ബന്ധപ്പെട്ടിരുന്നത്.
എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ക്രൈംബ്രാഞ്ച് ജോയിന്റ് കമ്മീഷണര്‍ അലോക് കുമാര്‍ സ്ഥിരീകരിച്ചു. ക്രൈംബ്രാഞ്ചിനു കീഴിലെ സൈബര്‍ സെല്ലിനാണ് അന്വേഷണ ചുമതല. ഐ.പി.സി 419 (ആള്‍മാറാട്ടത്തിലൂടെ വഞ്ചിക്കല്‍), 420 (വഞ്ചന), 468 (വ്യാജരേഖ ചമയ്ക്കല്‍), 471 (വ്യാജ രേഖ യഥാര്‍ത്ഥ രേഖയായി ഉപയോഗിക്കല്‍) എന്നിവ പ്രകാരവും ഐ.ടി ആക്ടിലെ 66ാം വകുപ്പും ആധാര്‍ ആക്ടിലെ 36, 37 വകുപ്പുകളും അനുസരിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കേസ് രജിസ്റ്റര്‍ ചെയ്തതു സംബന്ധിച്ച വാര്‍ത്തകളോട് പ്രതികരിക്കാന്‍ ദ ട്രിബ്യൂണിന്റെ പത്രാധിപരോ യു.ഐ.ഡി.എ.ഐ വൃത്തങ്ങളോ തയ്യാറായില്ല.

ലഭിച്ചത് ആയിരത്തലധികം പരാതികള്‍  പൊലീസിന് കൈമാറിയത് നാലെണ്ണം മാത്രം

രഹസ്യ ചോര്‍ച്ച, വ്യാജ ആധാര്‍, എന്റോള്‍മെന്റിലെ ക്രമക്കേടുകള്‍ എന്നിവയുമായി ബന്ധപ്പെട്ട് 1400ലധികം പരാതികളാണ് ആധാര്‍ അതോറിറ്റിയായ യു.ഐ.ഡി.എ.ഐക്ക് ലഭിച്ചതെന്നാണ് കണക്ക്. എന്നാല്‍ ഇവയില്‍ നാല് പരാതികള്‍ മാത്രമാണ് തുടര്‍ നടപടിക്കായി പൊലീസിന് കൈമാറിയത്. ആധാര്‍ വിവര ചോര്‍ച്ച പുറത്തുകൊണ്ടുവന്ന മാധ്യമ പ്രവര്‍ത്തകക്കെതിരെ നടപടിയെടുക്കാന്‍ വ്യഗ്രത കാണിക്കുന്ന യു.ഐ.ഡി.എ.ഐ, പക്ഷേ കുറ്റം ചെയ്തവര്‍ക്കെതിരെയുള്ള പരാതികളില്‍ അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നത്. ആധാറിന്റെ നിയമസാധുത ചോദ്യം ചെയ്തുള്ള കേസില്‍ പരാതിക്കാര്‍ കഴിഞ്ഞ ദിവസം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച എതിര്‍ സത്യവാങ്മൂലത്തിലാണ് പരാതിയുടെ കണക്കുകള്‍ വ്യക്തമാക്കിയത്.

രചന ഖൈറയുടെ  റിപ്പോര്‍ട്ട് ഇങ്ങനെ

ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്ന വന്‍ റാക്കറ്റ് തന്നെ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. പണമിടപാടിനുള്ള മൊബൈല്‍ ആപ്ലിക്കേഷനായ പേ ടിഎം വഴി ഇവരുടെ അക്കൗണ്ടിലേക്ക് 500 രൂപ നല്‍കി 10 മിനുട്ട് കാത്തിരുന്നാല്‍ നിങ്ങള്‍ക്ക് ഒരു യൂസര്‍നെയിമും പാസ്‌വേഡും ലഭിക്കും. ഇതോടൊപ്പം നല്‍കിയിരിക്കുന്ന ഐ.ഡിയില്‍ ലോഗിന്‍ ചെ്ത് യൂസര്‍നെയിമും പാസ് വേഡും നല്‍കി വിന്‍ഡോ ഓപണ്‍ ചെയ്ത ശേഷം ആരുടെ ആധാര്‍ നമ്പര്‍ എന്റര്‍ ചെയ്താലും അയാളെക്കുറിച്ചുള്ള പൂര്‍ണ വിവരങ്ങള്‍ തെളിഞ്ഞുവരും.

പേര്. വിലാസം, ഫോണ്‍ നമ്പര്‍, ഫോട്ടോ, ഇ മെയില്‍ ഐ.ഡി തുടങ്ങിയ വിവരങ്ങളാണ് ഇത്തരത്തില്‍ ലഭിക്കുന്നത്. പത്ത് ലക്ഷത്തിലധികം പേരുടെ ആധാര്‍ വിവരങ്ങളാണ് ഇത്തരത്തില്‍ ലഭിക്കുക. കൂടിയ തുക നല്‍കിയാല്‍ ബയോ മെട്രിക് വിവരങ്ങള്‍ വരെ ലഭിക്കാനുള്ള ഒപ്ഷനും സംഘം മുന്നോട്ടു വെക്കുന്നുണ്ട്.

വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ ദ ട്രിബ്യൂണ്‍ പത്രത്തിന്റെ പ്രതാധിപര്‍ക്ക് യു.ഐ.ഡി.എ.ഐയുടെ ഛണ്ഡീഗഡ് റീജിയണല്‍ ഓഫീസില്‍നിന്ന് ഒരു കത്തയച്ചിരുന്നു. അതില്‍ പറയുന്നത് ഇപ്രകാരമാണ്. ”ആധാര്‍ നമ്പര്‍ എന്റര്‍ ചെയ്താല്‍ ബയോ മെട്രിക് വിവരങ്ങള്‍ ലഭിക്കുമെന്ന് താങ്കളുടെ റിപ്പോര്‍ട്ടര്‍ പറയുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ എത്ര പേരുടെ ആധാര്‍ നമ്പര്‍ റിപ്പോര്‍ട്ടര്‍ എന്റര്‍ ചെയ്ത് നോക്കിയിട്ടുണ്ട്. ഇതില്‍ ആരുടെയെങ്കിലും ബയോ മെട്രിക് വിവരങ്ങള്‍ ലഭിക്കുന്നുണ്ടോ?”
ജനുവരി എട്ടിനകം ഇതുസംബന്ധിച്ച വിശദീകരണം നല്‍കണം. അല്ലാത്ത പക്ഷം ആധാര്‍ വിവരങ്ങളോ ബയോ മെട്രിക് വിവരങ്ങളോ ചോര്‍ന്നിട്ടില്ലെന്ന് കണക്കാക്കും. ഈ കത്തിന് എഡിറ്ററുടെ വിശദീകരണം പോലും ലഭിക്കും മുമ്പാണ് വാര്‍ത്ത പുറത്തുകൊണ്ടുവന്ന റിപ്പോര്‍ട്ടര്‍ക്കെതിരെ പൊലീസിനെ ഉപയോഗിച്ച് കേസ് രജിസ്റ്റര്‍ ചെയ്തത്.

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending