നടി ശ്രീദേവിയുടെ മരണം: നിര്‍ണായക വെളിപ്പെടുത്തലുമായി അമ്മാവന്‍

മുംബൈ: ബോളിവുഡ് നടി ശ്രീദേവിയുടെ അപ്രതീക്ഷിത മരണത്തില്‍ ആരാധകരും സിനിമാലോകവും നടുങ്ങിയിരിക്കുന്നതിനിടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി അമ്മവന്‍ വേണുഗോപാല്‍ രംഗത്ത്.

ശ്രീദേവിയുടെ വിവാഹത്തെക്കുറിച്ചും സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചുമാണ് അമ്മാവന്‍ വെളിപ്പെടുത്തല്‍ നടത്തിയത്. ബോണി കപൂറുമായുള്ള വിവാഹത്തില്‍ ശ്രീദേവിയുടെ അമ്മക്കു എതിര്‍പ്പായിരുന്നു. ഇതു സംബന്ധിച്ച് പലപ്പോഴും പ്രശ്‌നങ്ങളുണ്ടായിട്ടുണ്ടെന്നാണ് വേണുഗോപാല്‍ പറയുന്നത്.

വീട്ടില്‍ വരുന്ന അവസരങ്ങളിലൊക്കെ ബോണി കപൂറിനോടുള്ള അതൃപ്തി അമ്മ പരസ്യമായി പ്രകടിപ്പിച്ചിരുന്നു. അദ്ദേഹത്തെ മര്യാദപൂര്‍വം സ്വീകരിക്കുക പോലും ചെയ്തിരുന്നില്ലെന്നും വേണുഗോപാല്‍ പറഞ്ഞു.

 

 

സാമ്പത്തിക പ്രതിസന്ധിയാണ് ശ്രീദേവിയെ അലട്ടിയിരുന്ന മറ്റൊരു പ്രശ്‌നം. സൗന്ദര്യ സംരക്ഷണത്തിനായി ശ്രീദേവി നിരവധി സര്‍ജറികള്‍ നടത്തിയിട്ടുണ്ട്. മൂക്കിന്റെ ഭംഗി വര്‍ധിപ്പിക്കുന്നതിന് അമേരിക്കയിലാണ് ശ്രീദേവി സര്‍ജറി നടത്തിയിരുന്നത്. ഇതിന് വന്‍ തുക ചെലവഴിക്കേണ്ടി വന്നു. അവസാനമായി ചുണ്ടിനു നടത്തിയ സര്‍ജറിക്കും ഭീമമായ തുകയാണ് ചെലവഴിക്കേണ്ടി വന്നത്.

ബോണി കപൂറിന്റെയും സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടതായിരുന്നില്ല. അദ്ദേഹത്തിന്റെ പല ചിത്രങ്ങളും വേണ്ടത്ര വിജയം നേടാനാവാത്തതോടെ ശ്രീദേവിയുടെ സ്വത്തുക്കള്‍ വിറ്റായിരുന്നു നഷ്ടങ്ങള്‍ നികത്തിയത്. ശ്രീദേവി വീണ്ടും സിനിമാലോകത്തേക്ക് തിരിച്ചവന്നതും സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായിരുന്നുവെന്നും വേണുഗോപാല്‍ പറഞ്ഞു.

SHARE