ഉന്നാവോ കൊലപാതകം; മകളെ പെട്രോളിലേക്കെറിഞ്ഞ് യുവതിയുടെ പ്രതിഷേധം

ന്യൂഡല്‍ഹി: ഉന്നാവില്‍ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം യുവതിയെ തീകൊളുത്തി കൊന്നതില്‍ അപകടകരമായ പ്രതിഷേധരീതി അവലംബിച്ച് യുവതി. ആറുവയസുകാരിയായ സ്വന്തം മകളെ പെട്രോളിലേക്കെറിഞ്ഞാണ് യുവതിയുടെ പ്രതിഷേധം. ഡല്‍ഹിയിലെ സഫ്ദര്‍ജങ് ആശുപത്രിക്ക് പുറത്തായിരുന്നു സംഭവം. പെണ്‍കുട്ടിയെ തീവ്രപരിചരണ വിഭാഗത്തില്‍ എത്തിച്ചിട്ടുണ്ട്. മകളെ പെട്രോളിലേക്ക് എറിഞ്ഞ യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

സംഭവത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രതിഷേധത്തിന്റെ രീതി ഇതല്ലെന്നും യുവതിയെ ജയിലിലടക്കണമെന്നും മുറവിളികള്‍ ഉയരുന്നു. യുവതിയുടെ മാനസിക നില പരിശോധിക്കണമെന്നും ചിലര്‍ വ്യക്തമാക്കുന്നു.