ഉന്നാവില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ പ്രതിയടക്കമുള്ളവര്‍ പെട്രോളൊഴിച്ച് കത്തിച്ചു

ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ ജാമ്യത്തിലിറങ്ങിയ പ്രതിയടക്കമുള്ളവര്‍ തീ കൊളുത്തി. 85 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടിയെ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉന്നാവിലെ ഹിന്ദുനഗര്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്. സംഭവത്തില്‍ അഞ്ച് പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും മൂന്ന് പേര്‍ പിടിയിലായിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

ചുട്ടുകൊല്ലാന്‍ ശ്രമിക്കും മുമ്പു യുവതിയെ വീണ്ടും കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്നും സൂചനയുണ്ട്.കേസിന്റെ വിചാരണയ്ക്കായി കോടതിയിലേക്കു പോകും വഴിയാണു ഇരുപത്തിമൂന്നുകാരിയെ തട്ടിക്കൊണ്ടുപോയി ചുട്ടുകൊല്ലാന്‍ ശ്രമിച്ചത്. പെണ്‍കുട്ടിയ കൂട്ടബലാത്സംഗത്തിനിരയായ കേസിലെ പ്രതികളിലൊരാള്‍ കഴിഞ്ഞ ദിവസമാണ് ജാമ്യത്തിലിറങ്ങിയത്. ഇയാളും സുഹൃത്തുക്കളും ചേര്‍ന്ന് റെയില്‍വേ സ്‌റ്റേഷനിലേക്ക് പോയിക്കൊണ്ടിരുന്ന പെണ്‍കുട്ടിയെ വയലിലെത്തിച്ച് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു.

SHARE