ഉന്നാവ് യുവതിയുടെ മൃതദേഹം വീട്ടിലെത്തിച്ചു; മജിസ്‌ട്രേറ്റിനെ നാട്ടുകാര്‍ തടഞ്ഞു

ഉന്നാവ് യുവതിയുടെ മൃതദേഹം വീട്ടിലെത്തിച്ചു. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷമാണ് മൃതദേഹം വീട്ടിലെത്തിച്ചത്. കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെയാണ് ദില്ലി സഫ്ദര്‍ജംഗ് ആശുപത്രിയില്‍ വച്ച് യുവതി മരണപ്പെടുന്നത്. കനത്ത പൊലീസ് സുരക്ഷയിലാണ് ആംബുലന്‍സില്‍ മൃതദേഹം കൊണ്ടുവന്നത്. നാളെ രാവിലെ സംസ്‌കാരം നടത്താനാണ് ബന്ധുക്കളുടെ തീരുമാനം.

പെണ്‍കുട്ടിയുടെ ദാരുണ മരണത്തില്‍ വിറങ്ങലിച്ച് നില്‍ക്കുന്ന ഗ്രാമവാസികള്‍ തീര്‍ത്തും വൈകാരികമായാണ് പെണ്‍കുട്ടിയുടെ മൃതദേഹം സ്വീകരിച്ചത്. അതേസമയം പെണ്‍കുട്ടിയുടെ മരണത്തില്‍ ക്ഷുഭിതരായ ജനക്കൂട്ടം വീട്ടിലേക്കെത്തിയ ജില്ലാ മജിസ്‌ട്രേറ്റിനെ വഴിയില്‍ തടഞ്ഞത് സ്ഥലത്ത് സംഘര്‍ഷാവസ്ഥയ്കക്ക് കാരണമായി. യുപി സര്‍ക്കാരിലെ പല മന്ത്രിമാരും നേരത്തെ പെണ്‍കുട്ടിയുടെ വീട്ടിലേക്ക് എത്തിയെങ്കിലും എല്ലാവര്‍ക്കുമെതിരെ കനത്ത പ്രതിഷേധമാണ് വീട്ടില്‍ നിന്നുമുണ്ടായത്.

SHARE