ഇറാന്‍ സൈനിക മേധാവിയെ യു.എസ് വധിച്ചു

ബഗ്ദാദ്: ഇറാന്‍ സൈനിക മേധാവി കാസിം സുലൈമാനിയെ യു.എസ് വധിച്ചു. പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവനുസരിച്ചാണ് കൊലപ്പെടുത്തിയതെന്ന് പെന്റഗണ്‍ വിശദീകരിച്ചു. സുലൈമാനിയെ വധിച്ചതിന് പിന്നാലെ വിശദീകരണങ്ങളൊന്നുമില്ലാതെ യു.എസ് ദേശീയ പതാക ട്രംപ് ട്വീറ്റ് ചെയ്തു.

ബഗ്ദാദ് വിമാനത്താവള റോഡില്‍ യു.എസ് നടത്തിയ വ്യോമാക്രമണത്തിലാണ് സുലൈമാനി കൊല്ലപ്പെട്ടത്. സുലൈമാനിയെ കൂടാതെ ഇറാന്‍ പൗരസേന കമാന്‍ഡര്‍ അബു മഹ്ദി ഉള്‍പ്പെടെ ആറുപേരാണ് കൊല്ലപ്പെട്ടത്.

വിദേശത്തെ യു.എസ് പൗരന്‍മാരുടെ സുരക്ഷക്കാണ് കൊലപാതകം എന്നാണ് യു.എസ് വിശദീകരണം. ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാന്‍ പ്രതികരിച്ചു.

SHARE