ഉത്തര്‍പ്രദേശില്‍ പടക്കനിര്‍മാണ ഫാക്ടറിയില്‍ പൊട്ടിത്തെറി; ഏഴു മരണം

ബദാവുന്‍: ഉത്തര്‍പ്രദേശില്‍ പടക്കനിര്‍മാണ ഫാക്ടറിയില്‍ പൊട്ടിത്തെറിയില്‍ ഏഴു മരണം. ഉത്തര്‍പ്രദേശിലെ ബദാവുനിലെ ഫാക്ടറിയിലാണ് സ്‌ഫോടനമുണ്ടായത്. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റു.

സമീപത്ത് പടക്കങ്ങള്‍ സൂക്ഷിച്ചിരുന്ന കെട്ടിടം സ്‌ഫോടനത്തില്‍ തകര്‍ന്നു വീണു. ഇത് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടി. തകര്‍ന്ന കെട്ടിടത്തിന്റെ അടിയില്‍ ഇനിയും ആളുകള്‍ കുടുങ്ങിയിട്ടുണ്ടെന്ന് അധികൃതര്‍ അറയിച്ചു. ഇവരെ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ജില്ലാ കളക്ടര്‍ നേരിട്ടെത്തിയാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്ത്വം കൊടുക്കുന്നത്.

SHARE