മുസ്‌ലിം ജനസംഖ്യല്ല, തൊഴിലില്ലായ്മയാണ് രാജ്യം നേരിടുന്ന പ്രതിസന്ധി; മോഹന്‍ ഭഗവതിന് ഉവൈസിയുടെ മറുപടി

തെലങ്കാന: ഇന്ത്യ നേരിടുന്ന യഥാര്‍ത്ഥ പ്രതിസന്ധി മുസ്‌ലിം ജനസംഖ്യാ വര്‍ധനവല്ല തൊഴിലില്ലായ്മയാണെന്ന് അസദുദ്ദീന്‍ ഉവൈസി. ഒരു കുടുംബത്തിന് രണ്ടു കുട്ടികള്‍ എന്ന നയമാണ് വേണ്ടതെന്ന ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവതിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

നിങ്ങളെയോര്‍ത്ത് ലജ്ജിക്കുന്നു, എനിക്ക് രണ്ടില്‍ കൂടുതല്‍ കുട്ടികളുണ്ട്. അതു പോലെതന്നെ പല ബി.ജെ.പി നേതാക്കള്‍ക്കും രണ്ടിലേറെ കുട്ടികളുള്ളവരുണ്ട്. മുസ്‌ലിം ജനസംഖ്യ കുറക്കണമെന്ന കാര്യത്തില്‍ എപ്പോഴും ജാഗ്രത പുലര്‍ത്തിപോരാന്‍ ശ്രമിക്കുന്ന സംഘടനയാണ് ആര്‍.എസ്.എസ്. ഈ രാജ്യത്തിന്റെ പ്രധാന പ്രശ്‌നം തൊഴിലില്ലായ്മയാണ്, ജനസംഖ്യയല്ല, 2018ല്‍ രാജ്യത്ത് പ്രതിദിനം 36 യുവാക്കളാണ് തൊഴിലില്ലായ്മ മൂലം ആത്മഹത്യ ചെയ്തതെന്നും ഉവൈസി പറഞ്ഞു.

ഈ രാജ്യത്ത് എത്ര യുവാക്കള്‍ക്ക് തൊഴില്‍ ലഭിച്ചുവെന്നും മോഹന്‍ഭാഗവതിനോട് ഉവൈസി ചോദിച്ചു. തെലങ്കാന മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന പൊതുപരിടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

SHARE