തലസ്ഥാനത്ത് ജില്ലാ മജിസ്‌ട്രേറ്റിനെ അഭിഭാഷകര്‍ കോടതിയില്‍ പൂട്ടിയിട്ടു

തിരുവനന്തപുരത്തെ വഞ്ചിയൂര്‍ കോടതിയില്‍ ഒരു കൂട്ടം അഭിഭാഷകര്‍ ചേര്‍ന്ന് ജില്ലാ മജിസ്‌ട്രേറ്റിനെ പൂട്ടിയിട്ടു. കെഎസ്ആര്‍ടിസി ബസ് ഇടിച്ച് ഒരു സ്ത്രീക്ക് പരിക്കേറ്റ കേസുമായി ബന്ധപ്പെട്ടാണ് സംഭവങ്ങള്‍. കേസുമായി ബന്ധപ്പെട്ട് ഇന്ന് കോടതിയില്‍ മൊഴി നല്‍കാനെത്തിയ സ്ത്രീ ഇന്ന് കോടതിയില്‍ ഹാജരാവരുതെന്ന് തന്നെ കെഎസ്ആര്‍ടിസി െ്രെഡവര്‍ ഭീഷണിപ്പെടുത്തിയതായി പറഞ്ഞു.

ഇതേ തുടര്‍ന്ന് കെഎസ്ആര്‍ടിസി െ്രെഡവറുടെ ജാമ്യം മജിസ്‌ട്രേറ്റ് ദീപ മോഹന്‍ റദ്ദാക്കുകയും ഇയാളെ റിമാന്‍ഡ് ചെയ്യുകയും ചെയ്തു. ഇതില്‍ അഭിഭാഷകര്‍ മജിസ്‌ട്രേറ്റിനെതിരെ പ്രതിഷേധിക്കുകയും ജഡ്ജിയെ കോടതി മുറിയില്‍ പൂട്ടിയിടുകയും ചെയ്തു. ഇതിനിടെ കോടതി റിമാന്‍ഡ് ചെയ്ത പ്രതിയെ മോചിപ്പിക്കാനും ശ്രമമുണ്ടായി. പാപ്പനംകോട് ഡിപ്പോയിലെ കെഎസ്ആര്‍ടിസി െ്രെഡവര്‍ മണിയുടെ ജാമ്യമാണ് മജിസ്‌ട്രേറ്റ് റദ്ദാക്കിയത്. മണി ഓടിച്ചിരുന്ന കെഎസ്ആര്‍ടിസി ബസില്‍ യാത്രക്കാരിയായിരുന്ന സ്ത്രീയാണ് ഭീക്ഷണിപ്പെടുത്തിയെന്ന് മൊഴി നല്‍കിയത്. തന്നെ മുറിയിലിട്ട് പൂട്ടിയ വിവരം ജഡ്ജി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനെ അറിയിച്ചതിനെ തുടര്‍ന്ന് അദ്ദേഹം എത്തിയാണ് മജിസ്‌ട്രേറ്റിനെ മോചിപ്പിക്കുകയായിരുന്നു.