Connect with us

kerala

കരിങ്കൊടി കാട്ടിയതിന്റെ പേരില്‍ കാപ്പ ചുമത്തിയാല്‍ ശക്തമായി പ്രതിരോധിക്കും: വി.ഡി സതീശന്‍

Published

on

കോഴിക്കോട്: മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ കരിങ്കൊടി കാട്ടിയതിന്റെ പേരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫര്‍സീന്‍ മജീദിനെ കാപ്പ ചുമത്തി ജയിലില്‍ അടക്കാനുള്ള നീക്കത്തെ ശക്തമായ രീതിയില്‍ പ്രതിരോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കോഴിക്കോട് വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഫര്‍സീനെതിരെ 19 കേസുകളുണ്ടെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞത്. എന്നാല്‍ ഇതില്‍ 12 കേസുകളും കോവിഡ് കാലത്തെ നിയന്ത്രണങ്ങള്‍ ലംഘിച്ച് സമരം നടത്തിയതിനാണ് കേസെടുത്തിരിക്കുന്നതും പലതും അവസാനിച്ചതാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ആയുധം ഉപയോഗിച്ച് മറ്റ് വിദ്യാര്‍ത്ഥികളെ ആക്രമിച്ച 16 കേസുകള്‍ ഉള്‍പ്പെടെ 40 ക്രിമിനല്‍ കേസുകളുള്ള എസ്.എഫ്.ഐ നേതാവിനെതിരെ കാപ്പ ചുമത്താന്‍ തയാറാകാത്ത സര്‍ക്കാറാണ് നിസാര കേസുകളുള്ള ഫര്‍സീനെതിരെ നടപടിയെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

പിണറായി വിജയനും മകളും കേരളത്തെ കട്ടുമുടിക്കുന്നു: രേവന്ത് റെഡ്ഢി

തെലങ്കാനയിൽ ചന്ദ്രശേഖർ റാവുവും മക്കളും എങ്ങനെ കൊള്ളയടിച്ചോ അതുപോലെയാണ് പിണറായിയും കുടുംബവും കേരളത്തിൽ ചെയ്യുന്നത്.

Published

on

മുഖ്യമന്ത്രി പിണറായി വിജയനും മകളും കേരളത്തെ കട്ടുമുടിക്കുകയാണെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢി. തെലങ്കാനയിൽ ചന്ദ്രശേഖർ റാവുവും മക്കളും എങ്ങനെ കൊള്ളയടിച്ചോ അതുപോലെയാണ് പിണറായിയും കുടുംബവും കേരളത്തിൽ ചെയ്യുന്നത്.

ഈ അഴിമതി കാരണം നരേന്ദ്രമോദിക്കെതിരെ പോരാടാൻ പിണറായിക്കു കഴിയുന്നില്ലന്നും ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിലെ കല്ലറയിൽ നടന്ന പൊതുയോഗത്തിൽ രേവന്ത് റെഡ്ഢി പറഞ്ഞു. മോദിക്ക് വേണ്ടി യുഡിഎഫിനെ പരാജയപ്പെടുത്താൻ ആണ് പിണറായി വിജയന്റെ ശ്രമം. ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രി കേരളത്തിൽ നിന്നായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

kerala

ദേശാഭിമാനിയിലെ ‘പോണ്‍ഗ്രസ്’ പ്രസ്താവന: തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

ഇന്ത്യ  മുന്നണിയുടെ ഭാഗമായ സിപിഎമ്മില്‍ നിന്ന് ഇത്തരം സമീപനം പ്രതീക്ഷിച്ചില്ലെന്നും എംഎം ഹസന്‍ പ്രതികരിച്ചു.

Published

on

സി.പി.എമ്മിന്റെ മുഖപത്രമായ ദേശാഭിമാനി ദിനപത്രത്തിലെ വിവാദ പരാമര്‍ശത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്. പത്രത്തില്‍ കോണ്‍ഗ്രസിനെ ‘പോണ്‍ഗ്രസ്’ എന്ന് വിശേഷിപ്പിച്ചതാണ് വിവാദമായത്.

വിശേഷണം പാര്‍ട്ടി സെക്രട്ടറിയുടെ അറിവോടെയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. വടകരയില്‍ നുണ ബോംബ് പൊട്ടിച്ചത് ചീറ്റിയതിന്റെ ചമ്മല്‍ ഒളിപ്പിക്കാനാണ് ഈ പ്രചാരണമെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു.

ഏപ്രില്‍ 18ലെ ദേശാഭിമാനി പത്രത്തിലായിരുന്നു വിവാദ പരാമര്‍ശമുണ്ടായത്. പാര്‍ട്ടി സെക്രട്ടറിയുടെ അറിവും സമ്മതവുമില്ലാതെ ഇങ്ങനെയൊരു വാര്‍ത്ത പാര്‍ട്ടി പത്രത്തില്‍ വരില്ല. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെയെല്ലാം പോണ്‍ഗ്രസ് എന്ന് വിശേഷിപ്പിച്ച് കാര്‍ട്ടൂണ്‍ സഹിതമാണ് എട്ടുകോളം വാര്‍ത്ത നല്‍കിയത്. ഇതിന് പിന്നില്‍ വ്യക്തമായ ആസൂത്രണമുണ്ടെന്നും കെപിസിസി ആക്ടിങ് പ്രസിഡന്റ് എം എം ഹസന്‍ ആരോപിച്ചു.

ഇന്ത്യ  മുന്നണിയുടെ ഭാഗമായ സിപിഎമ്മില്‍ നിന്ന് ഇത്തരം സമീപനം പ്രതീക്ഷിച്ചില്ലെന്നും എംഎം ഹസന്‍ പ്രതികരിച്ചു. അതേരീതിയില്‍ മറുപടി പറയാത്തത് കോണ്‍ഗ്രസ് ഉന്നതമായ ജനാധിപത്യമൂല്യവും ധാര്‍മികമൂല്യവും ഉയര്‍ത്തിപ്പിടിക്കുന്നതുകൊണ്ടാണ്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയതെന്നും ഹസന്‍ വ്യക്തമാക്കി.

Continue Reading

kerala

ഇ പി ജയരാജന്റെ വൈദേകത്തിലും ഇഡി; കള്ളപ്പണ ആരോപണത്തില്‍ കേസെടുത്തു, 3 പേര്‍ക്കെതിരെ അന്വേഷണം

വൈദേകം കേസില്‍ മധ്യവേനലവധി കഴിഞ്ഞ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നിരിക്കെയാണ് റിസോര്‍ട്ടിനെതിരെ ഇഡി അന്വേഷണമാരംഭിച്ചത്.

Published

on

എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്റെ ഭാര്യയ്ക്കും മകനും പങ്കാളിത്തമുള്ള വൈദേകം റിസോര്‍ട്ടിനെതിരെ അന്വേഷണമാരംഭിച്ച് ഇഡി. കേസില്‍ കൈവശമുള്ള വിവരങ്ങള്‍ ഹാജരാക്കാന്‍ പരാതിക്കാരനായ എം ആര്‍ അജയന് ഇഡി നോട്ടീസ് അയച്ചു. വിദേശനിക്ഷേപം സ്വീകരിച്ചതില്‍ ഫെമ ചട്ടലംഘനം നടന്നോയെന്നാണ് പരിശോധിക്കുന്നത്.

വൈദേകം കേസില്‍ മധ്യവേനലവധി കഴിഞ്ഞ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നിരിക്കെയാണ് റിസോര്‍ട്ടിനെതിരെ ഇഡി അന്വേഷണമാരംഭിച്ചത്. കേസില്‍ കൈവശമുള്ള വിവരങ്ങള്‍ ഹാജരാക്കാന്‍ പരാതിക്കാരനായ എം ആര്‍ അജയന് ഈ മാസം 12ന് ഇഡി നോട്ടീസ് അയച്ചു. പരാതിക്കാരന്‍ ആരോപണമുന്നയിച്ച എം.സി.രമേശ് കുമാര്‍, പന്തന്റവിടെ മുഹമ്മദ് അഷ്‌റഫ്, കെ.പി.രമേശ്കുമാര്‍ എന്നിവരുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാനാണ് നിര്‍ദേശം.

പന്തന്റവിടെ മുഹമ്മദ് അഷ്‌റഫ് എന്നയാള്‍ നടത്തിയ വിദേശ നിക്ഷേപത്തിലാണ് അന്വേഷണം നടക്കുന്നത്. വിദേശനിക്ഷേപം സ്വീകരിച്ചതില്‍ ഫെമ ചട്ടലംഘനം നടന്നോയെന്നാണ് പരിശോധിക്കുന്നത്. അസിസ്റ്റന്റ് ഡയറക്ടര്‍ എസ്.ജി.കവിത്കറിനാണ് കേസിന്റെ അന്വേഷണ ചുമതല.

നേരത്തെ കണ്ണൂരിലെ വൈദേകം റിസോര്‍ട്ടുമായി ബന്ധപ്പെട്ട് കേസെടുത്തിട്ടില്ലെന്ന് ഇഡി ഹൈക്കോടതിയെ അറിയിച്ചിരുന്നു.ഷെഡ്യൂള്‍ഡ് ഒഫന്‍സ് ഇല്ലാത്തതിനാലാണ് റിസോര്‍ട്ടിന് എതിരായ പരാതിയില്‍ കേസെടുക്കാത്തതെന്നും ഇഡി വ്യക്തമാക്കുകയുണ്ടായി. പിന്നാലെ ഇക്കാര്യം സത്യവാങ്മൂലമായി നല്‍കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.

Continue Reading

Trending