വെനസ്വേലയില്‍ ഭരണ അട്ടിമറിക്ക് യു.എസ് ശ്രമിക്കുന്നതായി പ്രസിഡന്റ് നിക്കോളസ് മദുരോ

കരാക്കസ്: വെനസ്വേലയില്‍ ഭരണ അട്ടിമറിക്ക് അമേരിക്കയുടെ നേതൃത്വത്തില്‍ ശ്രമം നടക്കുന്നതായി പ്രസിഡന്റ് നിക്കോളസ് മദുരോ.
അമേരിക്കയുമായുള്ള നയതന്ത്ര ബന്ധം പുനഃപരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പ്രക്ഷോഭകരെ പിന്തുണക്കുന്നതിലൂടെ അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് മദുരോ കുറ്റപ്പെടുത്തി.
വിമത ശബ്ദങ്ങള്‍ അടിച്ചമര്‍ത്തുന്ന മദുരോ ഏകാധിപതിയാണെന്നും അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്നും തെരഞ്ഞെടുപ്പ് നടത്തിയാല്‍ പരാജയപ്പെടുമെന്നാണ് പ്രക്ഷോഭകരെ പിന്തുണച്ച് പെന്‍സ് പറഞ്ഞത്. സര്‍ക്കാറിനെ അട്ടിമറിക്കാന്‍ മറ്റൊരു രാജ്യത്തെ തലവന്‍ ആഹ്വാനം ചെയ്യുന്നത് ഇതാദ്യമായിട്ടായിരിക്കുമെന്ന് മദുരോ പറഞ്ഞു.

SHARE