കൊറോണക്കാലത്ത് വീഡിയോ കോളിലൂടെ ആഘോഷമാക്കി നികാഹ്; വീഡിയോ വൈറല്‍

കൊറോണക്കാലത്ത് വീഡിയോ കോളിലൂടെ നിക്കാഹ് നടത്തി കുടുംബം. രാജ്യം മൂന്നാഴ്ച്ചത്തേക്ക് ലോക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നിക്കാഹ് വീഡിയോ കോളിലൂടെ നടത്താന്‍ തീരുമാനിച്ചത്. ബിഹാറിലെ പാട്‌നയിലാണ് നിക്കാഹ് നടന്നത്. ഇതിന്റെ വീഡിയോയാണ് ഇപ്പോള്‍ ട്വിറ്ററില്‍ വൈറലാകുന്നത്. എഎന്‍ഐ പുറത്ത് വിട്ട വീഡിയോയില്‍ രണ്ടു സ്ഥലങ്ങളില്‍ നിന്നുള്ളവര്‍ വീഡിയോ കോള്‍ വഴി നികാഹ് കഴിക്കുന്നതാണ് കാണുന്നത്. 63 സെക്കന്റുള്ള വീഡിയോയില്‍ നികാഹ് കാണാം.

രാജ്യത്തും ലോകത്തൊട്ടാകെയും കൊറോണവൈറസിന്റെ പിടിയിലായിരിക്കുകയാണ്. ഈ അവസരത്തില്‍ ആളുകള്‍ കൂടുന്ന ചടങ്ങുകളൊന്നും പാടില്ലെന്നാണ് നിര്‍ദ്ദേശം. മാത്രമല്ല കല്യാണം പോലുള്ള ചടങ്ങുകളും അതിവിപുലമായി നടത്തുന്നതിനും വിലക്കുണ്ട്. എന്നാല്‍ നേരത്തെ നിശ്ചയിച്ച കല്യാണങ്ങള്‍ എങ്ങനെയാണ് നടത്താതിരിക്കുക എന്ന ചോദ്യം പലരെയും അലട്ടുന്നുണ്ടാകും. അത്തരത്തിലുള്ള ഒരു കല്യാണ വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. എഎന്‍ഐ പുറത്ത് വിട്ട വീഡിയോയില്‍ വീഡിയോ കോളിലൂടെ നികാഹ് ചെയ്യുന്നതാണ് കാണുന്നത്. വീഡിയോ കോള്‍ വഴി കല്യാണം
ബിഹാറിലെ പാട്‌നയില്‍ നടന്ന കല്യാണത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ ട്വിറ്ററില്‍ വൈറലാകുന്നത്. എഎന്‍ഐ പുറത്ത് വിട്ട വീഡിയോയില്‍ രണ്ടു സ്ഥലങ്ങളില്‍ നിന്നുള്ളവര്‍ വീഡിയോ കോള്‍ വഴി നികാഹ് കഴിക്കുന്നതാണ് കാണുന്നത്. ഒരു വലിയ സ്‌ക്രീനിലൂടെ ഇത് വീക്ഷിക്കുന്ന ആളുകളെയും കാണാന്‍ സാധിക്കും. കുറച്ച് നേരം കഴിഞ്ഞ് സ്‌ക്രീന്‍ വഴി ആളുകള്‍ കെട്ടിപ്പിടിക്കുന്നതും ആശംസ അറിയിക്കുന്നതും കാണാം. വധുവിനെയും വരനെയും വീഡിയോ കോളിലൂടെ പരസ്പരം സംസാരിപ്പിക്കുന്നതും കാണാം.

SHARE