വയലിനിസ്റ്റ് ബാലഭാസ്‌കറും കുടുംബവും വാഹനാപകടത്തില്‍; മകള്‍ മരിച്ചു

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു. ബാലഭാസ്‌കറിന്റെ മകള്‍ തേജസ്വി ബാല (2) മരിച്ചു. അപകടത്തില്‍പ്പെട്ട ബാലഭാസ്‌കറും ഭാര്യയും തീവ്രപരിചരണ വിഭാഗത്തിലാണ്.
തൃശൂരില്‍ ക്ഷേത്രദര്‍ശനത്തിനു ശേഷം മടങ്ങിവരിമ്പോള്‍ തിരുവനന്തപുരം പള്ളിപ്പുറത്തു വച്ചാണ് അപകടമുണ്ടായത്. പുലര്‍ച്ചെ 4.30 ഓടെ നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിക്കുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണു സൂചന.

നട്ടെല്ലിനുള്‍പ്പെടെ ഗുരുതര പരിക്കേറ്റ് നിലവില്‍ വെന്റിലേറ്ററില്‍ കഴിയുന്ന ഇവര്‍ക്ക് ഉടന്‍ ശാസ്ത്രക്രിയ വേണ്ടിവരുമെന്നാണ് വിവരം. ബാലഭാസ്‌കര്‍, ഭാര്യ ലക്ഷ്മി, ഡ്രൈവര്‍ അര്‍ജുന്‍ എന്നിവരെയാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്.