എക്‌സിറ്റ് പോളിൽ മതിമറന്ന വിവേക് ഒബ്രോയ്ക്ക് പണികിട്ടി, രൂക്ഷവിമർശനവുമായി ട്വിറ്റർ

എൻ.ഡി.എ വീണ്ടും അധികാരത്തിലെത്തുമെന്ന എക്‌സിറ്റ് പോൾ പ്രവചനത്തിൽ മതിമറന്ന ബോളിവുഡ് നടൻ വിവേക് ഒബ്രോയ്ക്ക് സോഷ്യൽ മീഡിയയുടെ രൂക്ഷവിമർശനം. നരേന്ദ്ര മോദിയുടെ ജീവചരിത്ര സിനിമയിൽ മോദിയായി വേഷമിട്ട ഒബ്രോയ്, ബോളിവുഡ് നടി ഐശ്വര്യ റായിയെ അപമാനിക്കുന്ന വിധത്തിൽ പോസ്റ്റ് ചെയ്ത പോസ്റ്റർ ആണ് വൻ വിമർശനത്തിന് ഇടയാക്കിയത്.

അഭിപ്രായ സർവേയിൽ സൽമാൻ ഖാനൊപ്പവും എക്‌സിറ്റ് പോളിൽ തനിക്കൊപ്പവുമായിരുന്ന ഐശ്വര്യ റായ് ഫലം പുറത്തുവന്നപ്പോൾ അഭിഷേക്‌ ബച്ചന്റെ ഭാര്യയായി എന്നു കാണിക്കുന്ന ട്രോളാണ് വിവേക് ഒബ്രോയ് തന്റെ ട്വിറ്റർ ഹാൻഡിലിലൂടെ പുറത്തുവിട്ടത്. ‘ഹഹ, ക്രിയേറ്റീവ്! ഇവിടെ രാഷ്ട്രീയമില്ല, ജീവിതം മാത്രം…’ എന്ന വാചകം സഹിതമായിരുന്നു ഒബ്രോയുടെ പോസ്റ്റ്.

https://twitter.com/vivekoberoi/status/1130380916142907392

എന്നാൽ ഒബ്രോയുടെ ഫലിതത്തിലെ സ്ത്രീവിരുദ്ധതക്കെതിരെ ഉടൻ തന്നെ മറുപടികൾ വന്നു തുടങ്ങി. താഴ്ന്ന നിലവാരത്തിലുള്ള ഫലിതമാണിതെന്ന് ട്വിറ്ററാറ്റി അഭിപ്രായപ്പെട്ടു. സമ്പൂർണ അസംബന്ധമാണിതെന്ന് ബാഡ്മിന്റൺ താരം ജ്വാല ഗുട്ട പരസ്യമായി പ്രതികരിച്ചു.

മറ്റൊരാളുടെ സ്വകാര്യ ജീവിതത്തെ പരിഹാസവിധേയമാക്കിയതിനെതിരെയും നിരവധി വിമർശനങ്ങൾ ഉയരുന്നുണ്ട്.

https://twitter.com/sadhavi/status/1130397516023754752
https://twitter.com/sadhavi/status/1130397516023754752