ടോം വടക്കന്റെ ബി.ജെ.പി പ്രവേശം: പ്രതികരണവുമായി വി.ടി ബല്‍റാം


കോഴിക്കോട്: ടോം വടക്കന്റെ ബി.ജെ.പി പ്രവേശനത്തെ കുറിച്ച് പ്രതികരണവുമായി വി.ടി ബല്‍റാം എം.എല്‍.എ. ഫെയ്‌സ്ബുക്കിലൂടെയാണ് ബല്‍റാം നിലപാട് വ്യക്തമാക്കിയത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

വടക്കൂന്നും തെക്കൂന്നുമൊക്കെ കോൺഗ്രസിൽ നിന്ന് പുറത്തേക്ക് പോകുന്നത് സ്വന്തം നാട്ടിൽപ്പോലും പത്താളുടെ പിന്തുണയില്ലാത്തവരാണ്,

എന്നാൽ കോൺഗ്രസിലേക്ക് കടന്നു വരുന്നത് ഒറ്റക്ക് പത്തുലക്ഷം ആളുകളുടെ റാലി സംഘടിപ്പിക്കാൻ കഴിയുന്ന ഹാർദ്ദിക് പട്ടേലിനെപ്പോലുള്ളവരാണെന്നത് മറക്കണ്ട.

SHARE