പ്രവാസി മുതലാളിമാര്‍ക്ക് പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസവും ഭക്ഷണവും ഒരുക്കാം, സാധാരണക്കാര്‍ക്ക് അഞ്ചു പൈസ ചെലവാക്കില്ല- പിണറായിക്കെതിരെ വി.ടി ബല്‍റാം

തിരുവനന്തപുരം: നാട്ടിലെത്തുന്ന പ്രവാസികള്‍ ക്വാറന്റീന്‍ ചെലവ് വഹിക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനത്തിനെതിരെ കോണ്‍ഗ്രസ് എം.എല്‍.എ വി.ടി ബല്‍റാം. ലോക കേരളസഭക്ക് വന്ന പ്രവാസി മുതലാളിമാര്‍ക്ക് ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ താമസവും ഒരു ദിവസത്തെ ഭക്ഷണത്തിന് മാത്രം 4,850 രൂപയും ചെലവഴിച്ച സര്‍ക്കാര്‍ സാധാരണക്കാരോട് കാട്ടുന്നത് ക്രൂരതയാണെന്ന് ബല്‍റാം പറഞ്ഞു. ഫേസ്ബുക്കിലാണ് കോണ്‍ഗ്രസ് യുവനേതാവിന്റെ പ്രതികരണം.
പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

ലോക കേരളസഭക്ക് വന്ന പ്രവാസി മുതലാളിമാര്‍ക്ക് ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ താമസവും ഒരു ദിവസത്തെ ഭക്ഷണത്തിന് മാത്രം 4,850 രൂപ ചെലവഴിക്കുന്നതുമൊക്കെ അനാവശ്യ ധൂര്‍ത്തല്ലേ, പൊതുപണത്തിന്റെ വിനിയോഗത്തില്‍ അല്‍പ്പം മിതത്വം ആയിക്കൂടെ എന്ന് ചോദിച്ചപ്പോള്‍ അതിന്റെ പേരില്‍ വലിയ സൈബര്‍ ആക്രമണമായിരുന്നു ഞങ്ങളൊക്കെ നേരിടേണ്ടി വന്നത്.

എന്നാല്‍ ഇന്നിതാ പ്രവാസ ലോകത്തു നിന്ന് കഷ്ടപ്പാട് സഹിച്ച് നില്‍ക്കക്കള്ളിയില്ലാതെ എങ്ങനെയെങ്കിലും സ്വന്തം നാട്ടില്‍ കൂടണയാന്‍ എത്തുന്ന സാധാരണ മലയാളികള്‍ക്ക് ക്വാറന്റീന്‍ സൗകര്യം നല്‍കാന്‍ അഞ്ച് പൈസ ചെലവഴിക്കുകയില്ല എന്ന് അതേ പിണറായി വിജയന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നു.

എന്തിനാണ് സാധാരണക്കാരോട് ഇത്ര ക്രൂരത?
കയ്യില്‍ റിയാലുമായിവാടാ മക്കളേ

ലോക കേരളസഭക്ക് വന്ന പ്രവാസി മുതലാളിമാർക്ക് ഫൈവ് സ്റ്റാർ ഹോട്ടലിൽ താമസവും ഒരു ദിവസത്തെ ഭക്ഷണത്തിന് മാത്രം 4,850 രൂപ…

VT Balram ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಮಂಗಳವಾರ, ಮೇ 26, 2020
SHARE