കടലില്‍ കുളിക്കുന്നതിനിടെ കാണാതായ വിദ്യാര്‍ത്ഥികളുടെ മൃതദേഹം കണ്ടെത്തി

മുതലപ്പൊഴിയില്‍ കടലില്‍ കുളിക്കുന്നതിനിടെ കാണാതായ രണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ മൃതദേഹം വര്‍ക്കല പാപനാശത്ത് കണ്ടത്തി. വക്കം സ്വദേശികളായ ദേവനാരായണന്റെയും ഹരിചന്ദിന്റെയും മൃതദേഹമാണ് കണ്ടെത്തിയത്.

ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് സംഭവം നടന്നത്.മൂന്ന് പേരായിരുന്നു അപകടത്തില്‍പ്പെട്ടത്്. ഗോകുല്‍ എന്ന വിദ്യാര്‍ത്ഥിയെ കഴിഞ്ഞ ദിവസം രക്ഷപ്പെടുത്തിയിരുന്നു. രക്ഷപ്പെടുത്തിയ ഗോകുലിനെ ചിറയന്‍കീഴ് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വീട്ടിലേക്ക് വിട്ടയക്കുകയും ചെയ്തിരുന്നു.കടയ്ക്കാവൂര്‍ എസ് പി ബി ഹയര്‍ സെക്കന്ററി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളാണ് മരിച്ച ദേവനാരായണനും ഹരിചന്ദും.

SHARE