വിമാനത്താവളത്തില്‍ വെള്ളത്തിനും ഭക്ഷണസാധനങ്ങള്‍ക്കും എംആര്‍പി ഈടാക്കാന്‍ നിര്‍ദേശം

ന്യൂഡല്‍ഹി: രാജ്യത്തെ വിമാനത്താവളങ്ങളില്‍ എം.ആര്‍.പി നിരക്കില്‍ ഭക്ഷണ സാധനങ്ങളും കുടിവെള്ളവും നല്‍കണമെന്ന് എയര്‍പ്പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഉത്തരവ്. വിമാനത്താവളത്തില്‍ ഭക്ഷണസാധനങ്ങള്‍ക്ക് അമിത വില ഈടാക്കുന്നുണ്ടെന്ന പരാതിയെത്തുടര്‍ന്നാണ് നടപടി.
ഇതിനായി വിമാനത്താവളത്തില്‍ പ്രത്യേക കൗണ്ടര്‍ തുറക്കും. വരുന്ന സാമ്പത്തിക വര്‍ഷം മുതല്‍ ഇതിനുള്ള ടെന്‍ഡറുകള്‍ സ്വീകരിച്ചു തുടങ്ങും.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള തൊണ്ണൂറിലധികം വിമാനത്താവളങ്ങളിലാണ് ഇത് ബാധകമാവുക. ഡല്‍ഹി, മുംബൈ, ബംഗളൂരു, ഹൈദരാബാദ്, കൊച്ചി വിമാനത്താവളങ്ങളുടെ നടത്തിപ്പ് സ്വകാര്യ കമ്പനിക്കായതിനാല്‍ പുതിയ ഉത്തരവ് ഈ വിമാനത്താവളങ്ങള്‍ക്ക് ബാധകമാവില്ല.

SHARE