തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പാര്‍ട്ടിപ്പതാകയില്‍ പൊതിഞ്ഞു സൂക്ഷിച്ച മാരകായുധവുമായി ബി.ജെ.പി ബൂത്ത് പ്രസിഡന്റ് പിടിയില്‍

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പാര്‍ട്ടിപ്പതാകയില്‍ പൊതിഞ്ഞു സൂക്ഷിച്ച മാരകായുധവുമായി ബി.ജെ.പി ബൂത്ത് പ്രസിഡന്റ് പിടിയില്‍

തൃശൂര്‍: തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ സുരേഷ് ഗോപിക്കു വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനിടെ ബി.ജെ.പി ബൂത്ത് പ്രസിഡന്റ് മാരകായുധവുമായി പിടിയില്‍. ഇരിങ്ങാലക്കുട എടതിരിഞ്ഞിയില്‍ മുളങ്ങില്‍ വീട്ടില്‍ സുരേഷാണ് വടിവാളുമായി ഫ്‌ളെയിങ് സ്‌ക്വാഡിന്റെ പിടിയിലായത്. ഇയാള്‍ക്കെതിരെ കാട്ടൂര്‍ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കിയ ശേഷം 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

എടതിരിഞ്ഞിയില്‍ ഫ്‌ളെയിങ് സ്‌ക്വാഡ് വാഹനപരിശോധന നടത്തുന്നതിനിടെ സുരേഷിനെ പിടികൂടുകയായിരുന്നു. ഇരുചക്ര വാഹനത്തിന്റെ സീറ്റിനകത്ത് ബി.ജെ.പിയുടെ പാര്‍ട്ടി പതാകയില്‍ പൊതിഞ്ഞു സൂക്ഷിച്ച നിലയിലായിരുന്നു വടിവാളുണ്ടായിരുന്നത്.

NO COMMENTS

LEAVE A REPLY