സംസ്ഥാനത്ത് കാലവര്‍ഷം ശക്തമാകുന്നു; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് കാലവര്‍ഷം ശക്തമാകുന്നു. മഴക്ക് സാധ്യതയുള്ളതിനാല്‍ വയനാടും കാസര്‍കോടും ഒഴികെയുള്ള സംസ്ഥാനത്തെ . എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കേരള തീരത്ത് മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക മുന്നറിയൊപ്പൊന്നുമില്ല. നാളെ എറണാകുളം മുതല്‍ തിരുവനന്തപുരം വരെ തെക്കോട്ടുള്ള മുഴുവന്‍ ജില്ലകളിലും യെല്ലോ അലര്‍ട്ട് ബാധകമാണ്.

അതേസമയം നാളെ വൈകിട്ടോടെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടും. ഇത് ശക്തമായാല്‍ സംസ്ഥാനത്ത് കൂടുതല്‍ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

SHARE