Connect with us

More

മൊബൈലില്‍ സ്‌റ്റോറേജ് ഇല്ലേ; പരിഹാരവുമായി വാട്സ്ആപ്പ് അപ്‌ഡേറ്റ്

Published

on

ആപ്പുകള്‍ മൂലം ഏത് സ്മാര്‍ട് ഫോണ്‍ ഉപയോക്താക്കളും നേരിടുന്ന പൊതു പ്രശ്നത്തിന് പരിഹാരവുമായി വാട്സ്ആപ്പ്. ആപ്പുകളുടെ അമിത ഉപയോഗം മൂലമുണ്ടാകുന്ന ഫോണുകളിലെ സ്റ്റോറേജ് പ്രശ്നത്തിന് സ്വയം പരിഹാരവുമായാണ് വാട്‌സ്ആപ്പ് എത്തിയിരിക്കുന്നത്.

വാട്സ്ആപ്പ് കയ്യടക്കുന്ന ഫോണ്‍ സ്‌റ്റോറ്ജ് ഉപയോക്താക്കള്‍ക്ക് വ്യക്തമായി കാണിക്കുന്ന അപ്‌ഡേറ്റാണ് ഇപ്പോള്‍ ആപ്പ് ലഭ്യമാക്കിയിരിക്കുന്നത്.
വാട്സ്ആപ്പില്‍ ഉപയോക്താവ് നടത്തിയ വിവിധ ചാറ്റുകള്‍, സ്റ്റോറേജിലെ എത്രത്തോളം മെമ്മറി കയ്യടക്കിയിട്ടുണ്ടെന്ന് ഇത് വഴി അറിയാന്‍ സാധിക്കും.

നിലവില്‍ ആപ്പിള്‍ ഫോണുകളില്‍ ഈ ഫീച്ചര്‍ ലഭ്യമാണ്. ആന്‍ഡ്രോയിഡില്‍ വാട്സ്ആപ്പിന്റെ ബീറ്റാ പതിപ്പിലാണ് ഇപ്പോള്‍ പുതിയ അപ്‌ഡേറ്റ് ലഭ്യമാവുക.

വാട്‌സ്ആപ്പിലെ മീഡിയ ഫോണുകളിലെ സ്റ്റോറേജ് നഷ്ടത്തിന് വലിയൊരു കാരണണ്്. എന്നാല്‍ പുതിയ ഫീച്ചര്‍ വഴി വാട്‌സ്ആപ്പ് ചാറ്റുകളില്‍ വരുന്ന വീഡിയോ-ഓഡിയോ തുടങ്ങി ചിത്രങ്ങളുമെല്ലാം തെരഞ്ഞെടുത്ത് ഡിലീറ്റ് ചെയ്യാന്‍ സാധിക്കുന്നതാണ്.

ddilപുതിയ ഫീച്ചര്‍ ലഭ്യമാക്കാനായി ഉപയോക്താക്കള്‍ ആദ്യം ആപ്പ് അപ്‌ഡേറ്റ് ചെയ്യണം. തുടര്‍ന്ന് ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ വാട്സ്ആപ്പില്‍ സെറ്റിങ്സ് > ഡാറ്റാ ആന്റ് സ്റ്റോറേജ് > സ്റ്റോറേജ് യൂസേജ് എന്ന രീതിയില്‍ സ്റ്റോറേജ് സെറ്റിങിലേക്ക് എത്താവുന്നതാണ്. അവിടെ നിങ്ങളുടെ ചാറ്റുകളും അവ ഉപയോഗിച്ചിരിക്കുന്ന സ്റ്റോറേജും കൃത്യമായി എത്രയാണെന്ന് വ്യക്തമാവും. ഇതില്‍ ഓരോ ചാറ്റുകള്‍ സെലക്റ്റ് ചെയ്താല്‍ സ്റ്റോറേജ് സംബന്ധിച്ച മുഴുവന്‍ വിവരങ്ങള്‍ ലഭിക്കും. വീഡിയോ, ഓഡിയോ, വോയിസ് ക്ലിപ്പ്, ഡോക്യുമെന്റ്, ടെക്സ്റ്റ് മെസേജ് തുടങ്ങി വിവിധ രീതിയിലാവും ഇവ രേഖപ്പെടുത്തിയത്. അതില്‍നിന്നും ആവശ്യമില്ലാത്തതും മറ്റുമായവ നിങ്ങള്‍ക്ക് നീക്കാവുന്നതാണ്.

GULF

സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെ അനുമോദിച്ച് ഖത്തര്‍ കെഎംസിസി ബാലുശ്ശേരി മണ്ഡലം കമ്മിറ്റി

Published

on

സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ നാഗത്ത് റാഷിദ് അലി കരുവണ്ണൂരിനെ ഖത്തര്‍ കെഎംസിസി ബാലുശ്ശേരി മണ്ഡലം കമ്മിറ്റി ഉപഹാരം നല്‍കി അനുമോദിച്ചു. കെഎംസിസി മണ്ഡലം ഭാരവാഹികളായ മുഹമ്മദ് അലി കായണ്ണ, റഷീദ് ഉള്ളിയേരി എന്നിവര്‍ പങ്കെടുത്തു.

നടുവണ്ണൂര്‍ പഞ്ചായത്ത് മുസ്ലിംലീഗ് ഭാരവാഹികളായ അഷ്‌റഫ് പുതിയപ്പുറം, ഉമ്മര്‍ കോയ നടുവണ്ണൂര്‍, മുഹമ്മദ് കോയ അനുഗ്രഹ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ചടങ്ങിന് റാഷിദ് അലി നന്ദി പ്രകാശിപ്പിച്ചു.

 

Continue Reading

kerala

വയനാട്ടില്‍ അവശ്യസാധനങ്ങള്‍ അടങ്ങിയ 1500 കിറ്റുകള്‍ പിടികൂടി

വിടേക്ക് നല്‍കാനുള്ളതാണെന്ന് അറിയില്ലെന്നാണ് കിറ്റുകള്‍ കയറ്റിയ പിക്ക് അപ്പ് ജീപ്പിലെ ഡ്രൈവര്‍ പൊലീസിന് നല്‍കിയ മൊഴി

Published

on

സുല്‍ത്താൻ ബത്തേരി: അവശ്യ സാധനങ്ങള്‍ അടങ്ങിയ കിറ്റുകല്‍ പിടികൂടി. ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണത്തിന് സമാപനം കുറിച്ച് കൊട്ടിക്കലാശാം കഴിഞ്ഞതിന് പിന്നാലെയാണ് കിറ്റുകള്‍ പിടികൂടിയ സംഭവം ഉണ്ടായത്. സുല്‍ത്താൻ ബത്തേരിയിലെ മൊത്ത വിതരണ സ്ഥാപനത്തില്‍ നിന്നാണ് അവശ്യവസ്തുക്കളടങ്ങിയ കിറ്റുകള്‍ പിടികൂടിയത്. 1500ഓളം കിറ്റുകളാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കിറ്റുകള്‍ കണ്ടെത്തിയത്. പിക്ക് അപ്പ് ജീപ്പിൽ കയറ്റി കൊണ്ടുപോകാനുള്ള ശ്രമത്തിനിടെയാണ് പിടികൂടിയത്. എവിടേക്ക് നല്‍കാനുള്ളതാണെന്ന് അറിയില്ലെന്നാണ് കിറ്റുകള്‍ കയറ്റിയ പിക്ക് അപ്പ് ജീപ്പിലെ ഡ്രൈവര്‍ പൊലീസിന് നല്‍കിയ മൊഴി.

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ബിസ്ക്കറ്റുകള്‍, ചായപ്പൊടി ഉള്‍പ്പെടെയുള്ള അവശ്യവസ്തുക്കള്‍ പ്ലാസ്റ്റിക് കവറുകളിലാക്കി കെട്ടിവെച്ച നിലയിലായിരുന്നു ഉണ്ടായിരുന്നത്. ബിജെപി വിതരണം ചെയ്യാന്‍ കൊണ്ടുവന്നതെന്ന് യുഡിഎഫ് ആരോപിച്ചു.

Continue Reading

india

രാമക്ഷേത്രവുമായി ബന്ധപ്പെട്ട പരാമർശം: മോദിയുടെ പ്രസംഗത്തിൽ ചട്ടലംഘനമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ

അതേസമയം മുസ്‌ലിം വിരുദ്ധ പരാമര്‍ശത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനം എടുത്തിട്ടുമില്ല

Published

on

പ്രധാനമന്ത്രിക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചിറ്റ്. രാമക്ഷേത്രവും കര്‍ത്താര്‍പൂര്‍ ഇടനാഴിയും പരാമര്‍ശിച്ചതില്‍ തെറ്റില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. മതത്തിന്റെ പേരില്‍ വോട്ടു തേടിയതായി പരിഗണിക്കാന്‍ കഴിയില്ല. തന്റെ ഭരണ നേട്ടങ്ങള്‍ വിവരിക്കുക മാത്രമായിരുന്നു അദ്ദേഹം ചെയ്തത് എന്ന് കമ്മീഷന്‍ പ്രതികരിച്ചത്.

സിഖ് വിശുദ്ധ ഗ്രന്ഥം ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതിലും ചട്ടലംഘനമില്ല. ഉത്തര്‍പ്രദേശിലെ പിലിബിത്തിലെ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു പരാതിക്കിടയാക്കിയ പരാമര്‍ശം. അതേസമയം മുസ്‌ലിം വിരുദ്ധ പരാമര്‍ശത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനം എടുത്തിട്ടുമില്ല.

സുപ്രിം കോടതി അഭിഭാഷകൻ ആനന്ദ് എസ് ജോണ്ടാലെ യാണ്‌ പ്രധാനമന്ത്രിക്കെതിരെ കമ്മീഷനിൽ പരാതി നൽകിയത്. ഏപ്രിൽ 9 ന് പിലിബിത്തിലെ റാലിയിൽ പ്രധാന മന്ത്രി നടത്തിയ പ്രസംഗത്തിനെതിരെയായിരുന്നു പരാതി.

Continue Reading

Trending