ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ എന്ന സിനിമയിലെ റോബോട്ടായി അഭിനയിച്ച നടനെ അറിയുമോ?

കോഴിക്കോട്: അടുത്തിടെ തിയേറ്ററില്‍ നിറഞ്ഞോടിയ സിനിമയാണ് ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍. പുതിയ കാലത്തെ ജീവിതക്രമത്തില്‍ മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധത്തെ കുറിച്ചും യന്ത്രങ്ങള്‍ നമ്മുടെ ജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനത്തെ കുറിച്ചുമെല്ലാം ചര്‍ച്ച ചെയ്യുന്നതാണ് സിനിമയുടെ പ്രമേയം. സ്വരാജ് വെഞ്ഞാറമൂടും സൗബിന്‍ ഷാഹിറുമാണ് സിനിമയില്‍ പ്രധാന വേഷത്തിലെത്തിയത്.

എന്നാല്‍ സിനിമയുടെ കേന്ദ്ര കഥാപാത്രമായ ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ എന്ന റോബോട്ടിന്റെ വേഷം ചെയ്തത് ആരാണ് എന്ന ചോദ്യം പ്രക്ഷകര്‍ക്കിടയിലുണ്ടായിരുന്നു. അതിന് ഉത്തരവുമായി എത്തിയിരിക്കുകയാണ് ഗിന്നസ് പക്രു. പ്രശസ്ത സിനിമ-സീരിയല്‍ താരമായ സൂരജ് ആണ് ആന്‍ഡ്രോയിഡ് കുഞ്ഞപ്പനായി അഭിനയിച്ചിരിക്കുന്നത്.

സൂരജിനെ അഭിനന്ദിച്ചുകൊണ്ടുള്ള ഗിന്നസ് പക്രുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ ആരാണെന്ന് വെളിപ്പെടുത്തിയത്. ‘മുഖമില്ല …. ശരീരം മാത്രം ….കുഞ്ഞപ്പന്‍’ എന്ന റോബര്‍ട്ട് ന് വേണ്ടി നീ എടുത്ത പ്രയത്‌നം ….
പ്രിയ സൂരജ് അഭിനന്ദനങ്ങള്‍’-പക്രു ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

SHARE