ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ നീക്കുന്നതിനെതിരെ ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്‌

(FILES) In this file photo taken on March 11, 2020 World Health Organization (WHO) Director-General Tedros Adhanom Ghebreyesus attends a daily press briefing on COVID-19, the disease caused by the novel coronavirus, at the WHO heardquaters in Geneva. - Congressional Republicans on April 16, 2020 urged President Donald Trump to condition US funding for the World Health Organization on the resignation of its chief over his handling of the coronavirus pandemic. Seventeen Republicans on the House Foreign Affairs Committee said they had "lost faith" in Tedros Adhanom Ghebreyesus's WHO leadership, even as they stressed the organization is vital to tackling the world's health problems. (Photo by Fabrice COFFRINI / AFP)

ജനീവ: ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നീക്കുന്നതിനെതിരെ ലോകരാജ്യങ്ങള്‍ക്ക് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്. നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നത് കൊറോണ വൈറസ് വ്യാപനത്തിന് ഇടയാക്കുമെന്ന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അധനോം പറഞ്ഞു. ലോക്ഡൗണ്‍ ഇളവുകള്‍ പെട്ടെന്ന് പിന്‍വലിച്ചാല്‍ വൈറസ് വ്യാപനവും വേഗത്തിലാകുമെന്ന് ഡബ്ല്യൂ.എച്ച്.ഒ എപ്പിറ്റമോളജിസ്റ്റ് മരിയ വാന്‍ കെര്‍ഖോവും പറഞ്ഞു.

ജര്‍മ്മനി, സ്‌പെയിന്‍, ഇറ്റലി എന്നീ രാജ്യങ്ങള്‍ ലോക്ഡൗണില്‍ ഇളവുകള്‍ വരുത്തിയതും അമേരിക്ക രാജ്യം തുറക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്. ലോക്ക്ഡൗണ്‍ എപ്പോള്‍ അവസാനിപ്പിക്കണമെന്ന് തീരുമാനിക്കേണ്ടത് സര്‍ക്കാരുകളാണ്. എന്നാല്‍ അതിനാവശ്യമായ ഉപദേശങ്ങള്‍ രാജ്യങ്ങള്‍ക്ക് നല്‍കേണ്ടത് ലോകാരോഗ്യസംഘടനയാണ് വക്താവ് മൈക്ക് റയാന്‍ പറഞ്ഞു. കൊറോണയുടെ വ്യാപനം കുറഞ്ഞശേഷം ഇതുവരെ ലോകാരോഗ്യ സംഘടന സ്വീകരിച്ച നടപടികളെക്കുറിച്ച് വിലയിരുത്തല്‍ നടത്തുമെന്ന് ടെഡ്രോസ് പറഞ്ഞു.

ഒരു മാസം മുമ്പ് 13,46,800 കേസുകള്‍ മാത്രമുണ്ടായിരുന്നിടത്ത് 37.8 ലക്ഷത്തിലേറെ ആളുകളെയാണ് കൊറോണ ഇപ്പോള്‍ ബാധിച്ചിരിക്കുന്നത്. ഇന്നലെ വൈകീട്ട് വരെയുള്ള കണക്കനുസരിച്ച് 2.61 ലക്ഷം പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

SHARE