ഭാര്യാ മാതാവിന്റെ മുഖത്തിടിച്ച് പല്ലുകള്‍ പൊഴിച്ചു; മരുമകന്‍ അറസ്റ്റില്‍

കൊല്ലം: ഭാര്യാ മാതാവിന്റെ മുഖത്തിടിച്ച് ആറ് പല്ലുകള്‍ പൊഴിച്ചതിന് മരുമകന്‍ അറസ്റ്റില്‍. തിരുവല്ല സ്വദേശി സുബിന്‍ (30) ആണ് അറസ്റ്റിലായത്. ഭാര്യയുമായുള്ള വഴക്ക് തടയാനെത്തിയതായിരുന്നു ഭാര്യാമാതാവ്.

പൂതക്കുളം ഡോക്ടര്‍മുക്ക് രേവതിയില്‍ പ്രസാദിന്റെ ഭാര്യ കസ്തൂര്‍ബ പ്രസാദിന്റെ (70) മുഖത്താണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസമാണ് സംഭവം. പരാതിയെ തുടര്‍ന്ന് പരവൂര്‍ എസ്‌ഐ വി ജയകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് സുബിനെ അറസ്റ്റ് ചെയ്തത്. പരവൂരിലെ താത്കാലിക ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്ത് ജയിലിലാക്കി.

SHARE