തിരുവനന്തപുരത്ത് വനിതാ പൈലറ്റിനെ അപമാനിച്ചു; ടാക്‌സി ഡ്രൈവര്‍ക്കെതിരെ കേസ്

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ വനിതാ പൈലറ്റിനെ അപമാനിച്ച ടാക്‌സി െ്രെഡവര്‍ക്കെതിരെ കേസ്. ഇന്നലെ രാത്രിയാണ് സംഭവം. ഡല്‍ഹി സ്വദേശിനിയായ പൈലറ്റിനോട് അശ്ലീല പരാമര്‍ശം നടത്തിയെന്നാണ് കേസ്.

തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങി യുവതി ഹോട്ടലിലേക്ക് പോവുകയായിരുന്നു. ഈ സമയത്താണ് ടാക്‌സി െ്രെഡവര്‍ അവരോട് അശ്ലീല പരാമര്‍ശം നടത്തിയത്. ഉടന്‍ തന്നെ അവര്‍ ഇക്കാര്യം എയര്‍പോര്‍ട്ട് അതോറിറ്റിയോട് അറിയിച്ചു. അപ്പോഴേക്കും ടാക്‌സി െ്രെഡവര്‍ സ്ഥലം വിട്ടിരുന്നു.

പരാതി കിട്ടിയ വലിയതുറ പൊലീസ് സ്‌റ്റേഷനില്‍ നേരിട്ട് ഹാജരാകാന്‍ വനിതാ പൈലറ്റിനെ അറിയിച്ചു. തുടര്‍ന്ന് പൈലറ്റ് സ്‌റ്റേഷനിലെത്തി പരാതി നല്‍കുകയും പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ടാക്‌സി പിക്കപ്പ് പോയിന്റിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ച് വരികയാണ്.

SHARE