Connect with us

More

ലോകകപ്പ് ഫുട്‌ബോളിന് കിക്കോഫ്; വര്‍ണാഭമായ ചടങ്ങിന്റെ തത്സമയ വീഡിയോ

Published

on

മോസ്‌കോ: 21-ാമത് ലോകകപ്പ് ഫുട്‌ബോളിന് കിക്കോഫ്. ലുഷ്‌നികി സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 8.30ന് വര്‍ണാഭമായ ചടങ്ങോടെയാണ് കാല്‍പന്ത് മാമാങ്കത്തിന് തുടക്കമായത്. റഷ്യയുടെ തനത് മ്യൂസിക്കല്‍ ഷോ പ്രൗഢോജ്ജ്വലമായി അരങ്ങേറി.

ഇനിയുള്ള ദിനങ്ങള്‍ 32 രാജ്യങ്ങളില്‍ നിന്നുള്ള 736 കളിക്കാരും ഫുട്‌ബോള്‍ ലോകവും ടെല്‍സ്റ്റാര്‍ എന്ന് പന്തിന് പുറമെയായിരിക്കും.

തത്സമയ വീഡിയോ:

റഷ്യയില്‍ നിന്ന് കമാല്‍വരദൂര്‍ (ചന്ദ്രിക ചീഫ് ന്യൂസ് എഡിറ്റര്‍)

india

ചെന്നൈയില്‍ പബ്ബിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് 3 പേര്‍ മരിച്ചു

ഇന്നലെ
രാത്രി 8 മണിയോടെയാണ് അപകടമുണ്ടായത്

Published

on

ചെന്നൈ ആള്‍വാര്‍പേട്ടില്‍ പബ്ബിന്റെ മേല്‍ക്കൂര ഇടിഞ്ഞ് മൂന്നുപേര്‍ മരിച്ചു. പബ്ബ് ജീവനക്കാരായ മണിപ്പൂര്‍ സ്വദേശികള്‍ മാക്‌സ്, ലാലി എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മരണപ്പെട്ട മൂന്നാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്നലെ
രാത്രി 8 മണിയോടെയാണ് അപകടമുണ്ടായത്. ആള്‍വാര്‍പേട്ടിലെ ഷെക്‌മെറ്റ് പബ്ബിന്റെ മേല്‍ക്കൂരയാണ് ഇടിഞ്ഞുവീണത്.

അപകടത്തിന്റെ കാരണമെന്തെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. പബ്ബിനുള്ളില്‍ ആരും തന്നെ കുടുങ്ങിക്കിടപ്പില്ലെന്ന് രക്ഷാ പ്രവര്‍ത്തകരും ഫയര്‍ ഫോഴ്‌സും അറിയിച്ചു. ഐപിഎല്‍ നടക്കുന്നതിനാലും ഇന്ന് അവധി ദിവസമായതിനാലും ധാരാളം ആളുകള്‍ പബ്ബിലുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇതിനിടെയാണ് മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്ന് താഴേക്ക് വീണത്.

Continue Reading

kerala

അനു കൊലപാതകം: പ്രതിയുടെ ഭാര്യയും പിടിയിൽ, അനുവിൻ്റെ സ്വർണം വിറ്റ പണം കൈവശം വച്ചതും ചിലവഴിച്ചതും റവീന

ഇന്നലെയാണ് കൊണ്ടോട്ടിയിലെ വീട്ടിലെത്തി റൗഫീനയെ പൊലീസ് അറസ്റ്റ് ചെയ്തത്

Published

on

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയില്‍ അനുവിനെ തോട്ടില്‍ മുക്കിക്കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പ്രതി മുജീബ് റഹ്മാന്റെ ഭാര്യ റൗഫീനയാണ് അറസ്റ്റിലായത്. തെളിവു നശിപ്പിക്കാന്‍ ശ്രമിച്ചതിനാണ് അറസ്റ്റ്.

1,43,000 രൂപയും ഇവരുടെ കൈയിൽ നിന്ന് കണ്ടെടുത്തു. അറുപതോളം കേസുകളിൽ പ്രതിയാണ് അനുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മുജീബ് റഹ്മാൻ. പിടികൂടാൻ ശ്രമിക്കവെ മുജീബിൻ്റെ ആക്രമണത്തിൽ ഒരു പൊലീസുകാരന് കൈയ്ക്ക് പരിക്കേറ്റിരുന്നു. പ്രതിയുടെ വീട്ടിൽ നിന്ന് മാരകായുധങ്ങളും പൊലീസ് കണ്ടെടുത്തിരുന്നു.

സ്വര്‍ണാഭരണങ്ങള്‍ വിറ്റ പണം ചീട്ടു കളിച്ച് നശിപ്പിച്ചു എന്നാണ് മുജീബ് ആദ്യം പറഞ്ഞത്. പിന്നീട് കൂടുതല്‍ ചോദ്യം ചെയ്തതോടെയാണ് പണം റൗഫീനയെ ഏല്‍പ്പിച്ചതായി വെളിപ്പെടുത്തിയത്. പൊലീസ് എത്തുമെന്ന് അറിഞ്ഞതോടെ, പണം കൂട്ടുകാരിയെ ഏല്‍പ്പിച്ചു. ഇന്നലെയാണ് കൊണ്ടോട്ടിയിലെ വീട്ടിലെത്തി റൗഫീനയെ പൊലീസ് അറസ്റ്റ് ചെയ്തത്.

Continue Reading

kerala

മഅ്ദനിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു

ജീവൻ നിലനിർത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ്

Published

on

പിഡിപി സംസ്ഥാന അധ്യക്ഷൻ അബ്ദുൽ നാസര്‍ മഅദനിയുടെ ആരോഗ്യനിലയിൽ പുരോഗതി ഇല്ല. അതീവ ഗുരുതരാവസ്ഥയിൽ കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നു. ജീവൻ നിലനിർത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ്.

വിദഗ്ധ ഡോക്ടർമാരുടെ സംഘം മഅ്ദനിയെ പരിശോധിച്ച് വരികയാണ്. കഴിഞ്ഞ മാസമാണ് മഅ്ദനിയെ വൃക്ക സംബന്ധമായ അസുഖം മൂലം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച പുലർച്ച കടുത്ത ശ്വാസതടസം നേരിട്ടതോടെയാണ് വെന്‍റിലേറ്ററിലേക്ക് മാറ്റിയത്.

ഡയാലിസിസ് തുടരുന്നുണ്ട്. കരള്‍ രോഗത്തിന്റെ ബാധിതനായ മഅദനി ഒരു മാസത്തിലേറെയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ജാമ്യവ്യവസ്ഥയില്‍ സുപ്രീംകോടതി ഇളവ് അനുവദിച്ചതിനെത്തുടര്‍ന്ന് മഅദനി കഴിഞ്ഞ വര്‍ഷം ജൂലൈ 20 നാണ് കേരളത്തിലേക്ക് എത്തിയത്.

Continue Reading

Trending