ലോകകപ്പ് യോഗ്യത; അനസ്, സഹല്‍, ആഷിഖ് എന്നിവര്‍ ഇന്ത്യന്‍ ടീമില്‍ തുടരും

ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനും ഒമാനുമെതിരെ ഈ മാസം നടക്കാന്‍ പോകുന്ന ലോകകപ്പ് യോഗ്യത റൗണ്ട് മത്സരങ്ങള്‍ക്കുള്ള 26 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. കോച്ച് ഐകര്‍ സ്റ്റിമാക പുറത്തുവിട്ട പട്ടികയില്‍ അനസ് എടത്തൊടിക, ആഷിഖ് കുരുണിയന്‍, സഹല്‍ അബ്ദുസ്സമദ് എന്നീ മലയാളികള്‍ ഇടം പിടിച്ചു.

അതേസമയം ഗോള്‍കീപ്പറായി ധീരജ് സിങ്ങിനും വിളിയെത്തിയിട്ടുണ്ട്. ദേശീയ ടീമിലേക്ക് ആദ്യമെത്തുകയാണ് താരം. പരിക്കേറ്റ പ്രതിരോധതാരം സന്ദേശ് ജിങ്കാന്‍ ടീമിലില്ല. അഫ്ഗാനിസ്ഥാനെതിരായ ആദ്യപാദ പോരാട്ടം നവംബര്‍ 14ന് താജിക്കിസ്ഥാന്‍ തലസ്ഥാന നഗരമായ ദുഷാന്‍ബെയില്‍ നടക്കും. നവംബര്‍ 19ന് മസ്‌കറ്റില്‍ വെച്ചാണ് ഒമാനെതിരായ രണ്ടാം പാദ മത്സരം. മൂന്നു മത്സരങ്ങളില്‍ നിന്ന് രണ്ടു പോയിന്റുമായി ഗ്രൂപ്പ് ഇ യി്ല്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ.