പുഴു ബിരിയാണി കഴിക്കണോ? കോഴിക്കോട്ടേക്ക് വരാം പുഴുപ്പുട്ടും പുഴു ഫ്രൈയുമെല്ലാം കിട്ടും

പുഴുക്കളെ കറിവെച്ചും ഫ്രൈ ചെയ്തും കഴിക്കുന്ന ചൈനക്കാരെ കുറിച്ച് നമ്മള്‍ ഒത്തിരി കേട്ടിട്ടുണ്ട്. എന്നാല്‍ കേരളത്തിലും പുഴു ബിരിയാണി കിട്ടുമെന്ന് പറഞ്ഞാലോ? എത്ര പേര്‍ വിശ്വസിക്കും? പുഴു ബിരിയാണി മാത്രമല്ല, പുഴു പുട്ടും പുഴു ഫ്രൈയുമെല്ലാം കിട്ടും കോഴിക്കോട്. കോഴിക്കോട് കുണ്ടായിത്തോടുള്ള ഫിറോസ് ഖാനാണ് പുതിയ വിഭവങ്ങളൊരുക്കി കാത്തിരിക്കുന്നത്.

വീട്ടിലെ വളര്‍ത്തു പക്ഷികള്‍ക്കും അലങ്കാര മത്സ്യങ്ങള്‍ക്കും വേണ്ടിയാണ് ഫിറോസ് ഖാന്‍ പുഴു വളര്‍ത്തല്‍ തുടങ്ങിയത്. അടുത്തിടെ ഒരു ദിവസം പുഴു കൊണ്ടുള്ള ഭക്ഷണം ഉണ്ടാക്കുന്നതിനെ കുറിച്ച് ചിന്തിക്കുകയായിരുന്നു. അങ്ങനെയാണ് പുഴുപ്പുട്ട്, പുഴു ഫ്രൈ, പുഴു ബിരിയാണി എന്നീ വിഭവങ്ങള്‍ ഉണ്ടായത്.

ഫിറോസ്ഖാനൊപ്പം രണ്ടു കുട്ടികളും ചേര്‍ന്ന് പുഴു വിഭവങ്ങള്‍ കഴിക്കുന്നതിന്റെ വീഡിയോ പ്രചരിച്ചതോടെ ആളുകള്‍ വരാന്‍ തുടങ്ങി. 350 പുഴുവിന് 2400 രൂപ വരെയാണ് വില. നാലുമുതല്‍ ആറുമാസം വരെ ജീവനുണ്ടാകും.

SHARE