എഴുത്തുകാരി കുമുദം സുകുമാരൻ അന്തരിച്ചു


കോഴിക്കോട്: നോവലിസ്റ്റും കഥാകാരിയും സാംസ്‌കാരിക പ്രവർത്തകയുമായ കുമുദം സുകുമാരൻ (77) അന്തരിച്ചു. മലാപ്പറമ്പ്‌ ഗിരിനഗർ കോളനിയിലാണ്‌ താമസം.
അഖിലേന്ത്യാ വനിതാ കോൺഫ്രൻസിന്റെ ദേശീയ സെക്രട്ടറിമാരിൽ ഒരാളാണ്‌.
എഴുത്തുകാരനും ഇംഗ്ലീഷ് സാഹിത്യ വിമർശകനും വാഗ്മിയുമായ പ്രൊഫ. വി സുകുമാരനാണ് ഭർത്താവ്.
ലൈഫ് ഈസ് ബ്യൂട്ടിഫുൾ, വീട്ടിലേക്കുള്ള വഴി, ആരോ ഒരു സ്ത്രീ, പുന്നമര പൂക്കൾ, സ്നേഹത്തിൽ നിന്നില്ലല്ലോ മറ്റൊന്നും പ്രതീക്ഷിക്കാൻ, ഉബ്രിഗാദ് ദമാവ്, ഏകതാരകത്തിന്റെ പ്രകാശരശ്മികൾ എന്നിവയാണ് മുഖ്യ കൃതികൾ.
സാമൂഹ്യ സേവനത്തിന് ഇന്ദിരാ പ്രിയദർശിനി ദേശീയ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ദമൻ ബാലഭവൻ ഡയറക്ടറായും നൈജീരിയയിൽ ഇംഗ്ലീഷ് അധ്യാപികയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
മക്കൾ: ഡോ. അജിത് സുകുമാരൻ (യു കെ), അനൂപ് സുകുമാരൻ (ബാങ്കോക്ക്). മരുമക്കൾ: ഡോ. രജിത അജിത്, ദീപ അനൂപ്.
സംസ്‌കാരം ബുധനാഴ്ച മാവൂർ റോഡ് ശ്മശാനത്തിൽ.

SHARE