സംസ്ഥാനത്ത് മഴ കനക്കും; പന്ത്രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് മഴ കനക്കും; പന്ത്രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. 12 ജില്ലകളിലും യെല്ലൊ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂര്‍,എറണാകുളം ജില്ലകളില്‍ യെല്ലോ അലേര്‍ട്ടില്ല. ഹിക്ക ചുഴലിക്കാറ്റ് മൂലം അറബിക്കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യകയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം. വടക്കുപടിഞ്ഞാറന്‍ അറബിക്കടല്‍, മധ്യ പടിഞ്ഞാറന്‍ അറബിക്കടല്‍ എന്നീ പ്രദേശങ്ങളിലെ മത്സ്യ ബന്ധനം ഒഴിവാക്കണമെന്നു ദുരന്ത നിവാരണ അതോറിറ്റിയും കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

NO COMMENTS

LEAVE A REPLY