ആദിത്യനാഥിന്റെ യാത്രക്ക് തടസമായി കന്നുകാലികളുണ്ടാകരുത്; ഉത്തരവുമായി യു.പി സര്‍ക്കാര്‍

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥിന്റെ ഗംഗാ യാത്രയ്ക്ക് മുന്നോടിയായി അലഞ്ഞു തിരിഞ്ഞു നടക്കുന്ന കന്നുകാലികളെ വഴിയില്‍ നിന്ന് മാറ്റാന്‍ ഒമ്പത് ജൂനിയര്‍ എഞ്ചിനീയര്‍മാരെ നിയോഗിച്ചു. പി.ഡബ്യൂവാണ് ഇതുമായി ബന്ധപ്പെട്ട് ഉത്തരവിറക്കിയത്. ജനുവരി 29 നാണ് യോഗി മിര്‍സാപൂരിലെത്തുന്നത്. യോഗിയുടെ യാത്രാമധ്യേ കന്നുകാലികള്‍ തടസം സൃഷ്ടിക്കാതിരിക്കാനാണ് നടപടിയെന്നാണ് അധികൃതര്‍ പറയുന്നത്.

എഞ്ചിനീയര്‍മാര്‍ പല സ്ഥലങ്ങളിലായി കന്നുകാലികളെ പിടിച്ചുകെട്ടാനായി കയറുമായി നില്‍ക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. എട്ട് മുതല്‍ പത്ത് വരെ കയറുകളുമായി എഞ്ചിനീയര്‍മാര്‍ നിലയുറപ്പിക്കണമെന്നാണ് ഉത്തരവ്. ഉത്തര്‍പ്രദേശില്‍ ഗോവധനിരോധനത്തിന് ശേഷം തെരുവില്‍ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന കന്നുകാലികളുടെ എണ്ണം വര്‍ധിച്ചതായി കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.

SHARE